മുഖ്യമന്ത്രി ആയാലും വെള്ളം വെറുതെ തരാനാകില്ലെന്ന് ന​ഗരസഭ ; വിഐപി കുടിശികക്കാരുടെ പട്ടികയിൽ 18 മന്ത്രിമാരും

മുഖ്യമന്ത്രി ആയാലും വെള്ളം വെറുതെ തരാനാകില്ലെന്ന് ന​ഗരസഭ ; വിഐപി കുടിശികക്കാരുടെ പട്ടികയിൽ 18 മന്ത്രിമാരും

മുഖ്യമന്ത്രിക്ക് പുറമെ 18 ഓളം മന്ത്രിമാരും വിഐപി കു​ടി​ശി​കക്കാരുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്

മും​ബൈ: മുഖ്യമന്ത്രി അടക്കം കുടിവെള്ളത്തിന് വിഐപി കു​ടി​ശി​കക്കാരായവരുടെ പട്ടിക പുറത്തുവിട്ട് ന​ഗരസഭ. ബ്രിഹൻ മുംബൈ കോർപ്പറേഷനാണ് മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സി​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ "വ​ർ​ഷ' ബം​ഗ്ലാ​വി​നെ കു​ടി​ശി​ക​ക്കാ​രു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ബം​ഗ്ലാ​വി​ലേ​ക്ക് വെ​ള്ളം നൽകിയ ഇനത്തിൽ 7,44,981 രൂ​പ​യാ​ണ് ന​ഗ​ര​സ​ഭ​യ്ക്ക് ല​ഭി​ക്കാ​നു​ള്ള​ത്. 

മുഖ്യമന്ത്രിക്ക് പുറമെ 18 ഓളം മന്ത്രിമാരും വിഐപി കു​ടി​ശി​കക്കാരുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ധനമന്ത്രി സുധീർ മുൻ​ഗതിവാർ,​ഗതാ​ഗത മന്ത്രി ദിവാകർ റാവത്ത്, ശിശുക്ഷേമമന്ത്രി പങ്കജ മുണ്ടെ, മന്ത്രിമാരായ ആശിഷ് ഷേലാർ, ഏകനാഥ് ഷിൻഡെ, സുഭാഷ് ദേശായ്, ചന്ദ്രശേഖർ ഭവൻകുളെ, മഹാദേവ് ജൻകാർ തുടങ്ങിയവർ കുടിശികക്കാരുടെ പട്ടികയിൽ ഉൾപ്പെടുന്നു. 

സുധീർ മുൻ​ഗതിവാർ 4,45, 055 രൂപയാണ് അടയ്ക്കാനുള്ളത്. റാവത്ത്1,61,719 രൂപയും കുടിശിക വരുത്തിയിട്ടുണ്ട്. മന്ത്രിമാരുടെ ബം​ഗ്ലാവിന് പുറമെ, സർക്കാർ ​ഗസ്റ്റ് ഹൗസായ സഹ്യാദ്രിയിലേക്ക് വെള്ളം നൽകിയതിന്, 12,04,390 രൂപയും അടയ്ക്കാനുണ്ടെന്ന് വിവരാവകാശ പ്രവർത്തകനായ ഷക്കീൽ അഹമ്മദ് ഷെയ്ഖിന് നൽകിയ മറുപടിയിൽ ന​ഗരസഭ അറിയിച്ചു. എ​ത്ര​യും വേ​ഗം വെ​ള്ള​ത്തി​ന്‍റെ ബി​ല്ല് അ​ട​യ്ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം തുടർന്ന് വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്നും ന​ഗരസഭ അറിയിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com