രാജസ്ഥാൻ ബിജെപി അധ്യക്ഷൻ അന്തരിച്ചു

രാജസ്ഥാൻ ബിജെപി അധ്യക്ഷൻ അന്തരിച്ചു

ഡൽഹിയിലെ എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം

ന്യൂ​ഡ​ൽ​ഹി: രാ​ജ​സ്ഥാ​ൻ ബി​ജെ​പി അ​ധ്യ​ക്ഷ​നും രാ​ജ്യ​സ​ഭാ എം​പി​യു​മാ​യ മ​ദ​ൻ​ലാ​ൽ സെ​യ്നി അന്തരിച്ചു.75 വയസ്സായിരുന്നു. ഡൽഹിയിലെ എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.

ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് ജയ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നില വഷളായതിനെ തുടർന്ന് വിദ​ഗ്ധ ചികിത്സയ്ക്കായി ശനിയാഴ്ച ഡൽഹിയിലെ എയിംസിലേക്ക് സെയ്നിയെ കൊണ്ടുവരികയായിരുന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​ലാ​ണ് സെ​യ്നി സം​സ്ഥാ​ന ബി​ജെ​പി അ​ധ്യ​ക്ഷ​നാ​യി നി​യ​മി​ത​നാ​യ​ത്. സ​ജീ​വ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന സെ​യ്നി ഭാ​ര​തീ​യ കി​സാ​ൻ മോ​ർ​ച്ച​യി​ലൂ​ടെ​യാ​ണ് വ​ള​രു​ന്ന​തും എം​എ​ൽ​എ ആ​കു​ന്ന​തും. വെ​ള്ളി​യാ​ഴ്ച രാ​ജ​സ്ഥാ​ൻ മു​ൻ മു​ഖ്യ​മ​ന്ത്രി വ​സു​ന്ധ​ര രാ​ജെ സെ​യ്നി​യെ ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ബി​ജെ​പി നേ​താ​വി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ നിരവധി പ്രമുഖർ അനുശോചിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com