പെണ്‍കുട്ടിയെ കാണാന്‍ കാമുകന്‍ വീട്ടിലെത്തി; ഇരുവരെയും മൊട്ടയടിച്ച് വിട്ട് നാട്ടുകാര്‍, രോഷം 

പെണ്‍കുട്ടിയെ കാണാന്‍ കാമുകന്‍ വീട്ടിലെത്തി; ഇരുവരെയും മൊട്ടയടിച്ച് വിട്ട് നാട്ടുകാര്‍, രോഷം 

പെണ്‍കുട്ടിയെ കാണാന്‍ വീട്ടിലെത്തിയ കാമുകനെ പിടികൂടി നാട്ടുകാര്‍ തലമുണ്ഠനം ചെയ്തു

ഭുവനേശ്വര്‍:  പെണ്‍കുട്ടിയെ കാണാന്‍ വീട്ടിലെത്തിയ കാമുകനെ പിടികൂടി നാട്ടുകാര്‍ തലമുണ്ഠനം ചെയ്തു. സംഭവം വിവാദമായതിനെ തുടര്‍ന്ന് പൊലീസ് പ്രതികള്‍ക്കായുളള അന്വേഷണം ആരംഭിച്ചു.

ഒഡീഷയിലെ ഭുവനേശ്വറിലാണ് സംഭവം. ജൂണ്‍ 22നാണ് നാടിനെ നടുക്കിയെ സംഭവം അരങ്ങേറിയത്.ഇരുവരും ഇഷ്ടത്തിലായിരുന്നു. പെണ്‍കുട്ടിയെ കാണാന്‍ മയൂര്‍ബഞ്ച് കരണ്‍ജിയ ബ്ലോക്കിലെ വീട്ടിലെത്തിയപ്പോഴാണ് നാട്ടുകാരുടെ ആക്രമണം ഉണ്ടായത്. കാമുകന് പുറമേ കാമുകിയെയും തലമുണ്ഠനം ചെയ്തതായി പൊലീസ് പറയുന്നു. പ്രതികളെ തിരിച്ചറിയാനുളള അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com