ആംബുലന്‍സിന് സൈഡ് കൊടുത്തില്ലെങ്കില്‍ 10,000 പിഴ; ഹെല്‍മെറ്റില്ലെങ്കില്‍ 1000:  മോട്ടര്‍ വാഹന നിയമ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം 

ആംബുലന്‍സ് അടക്കമുള്ള അത്യാവശ്യ വാഹനങ്ങള്‍ക്ക് സൈഡ് നല്‍കിയില്ലെങ്കില്‍ ഇനിമുതല്‍ 10,000 രൂപ പിഴയടക്കേണ്ടിവരും
ആംബുലന്‍സിന് സൈഡ് കൊടുത്തില്ലെങ്കില്‍ 10,000 പിഴ; ഹെല്‍മെറ്റില്ലെങ്കില്‍ 1000:  മോട്ടര്‍ വാഹന നിയമ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം 

ന്യൂഡല്‍ഹി: ആംബുലന്‍സ് അടക്കമുള്ള അത്യാവശ്യ വാഹനങ്ങള്‍ക്ക് സൈഡ് നല്‍കിയില്ലെങ്കില്‍ ഇനിമുതല്‍ 10,000 രൂപ പിഴയടക്കേണ്ടിവരും. റോഡുകളിലെ നിയമലംഘനത്തിന് കര്‍ശന നടപടികള്‍ നിര്‍ദേശിക്കുന്ന മോട്ടര്‍ വാഹന നിയമ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ബില്‍ വൈകാതെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. കഴിഞ്ഞ ലോക്‌സഭ ഇത് പാസ്സാക്കിയിരുന്നെങ്കിലും രാജ്യസഭയില്‍ ചര്‍ച്ച പൂര്‍ത്തിയാകുന്നതിന് മുന്‍പേ ലാപ്‌സായി. റജിസ്‌ട്രേഷനും ലൈസന്‍സിനും ആധാര്‍ നിര്‍ബന്ധമാക്കാനും ബില്‍ നിര്‍ദേശിക്കുന്നു. 

മറ്റ് പ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങനെ: 

ഹെല്‍മെറ്റ് ഇല്ലെങ്കില്‍ പിഴ 1000
ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപോഗിച്ചാല്‍ 5000രൂപ പിഴ (നിലവില്‍ 1000)
സീറ്റ് ബെല്‍റ്റിട്ടില്ലെങ്കില്‍ 1000(നിലവില്‍ 100)
ട്രാഫിക് നിയമലംഘനങ്ങളുടെ പിഴ 500(നിലവില്‍ 100)
മദ്യപിച്ചു വാഹനോടിച്ചാല്‍ 10,000രൂപ പിഴ(നിലവില്‍ 2000)
അപകടകരമായ ഡ്രൈവിങ്: 5000രൂപ(നിലവില്‍ 1000)
ലൈസന്‍സ്് പ്രായമാകാത്തവര്‍ വാഹനോടിച്ചാല്‍ വാഹനമുടമക്കോ രക്ഷിതാക്കള്‍ക്കോ 25,000വരെ പിഴയും മൂന്നുവര്‍ഷം തടവും വാഹന രജിസ്‌ട്രേഷനും റദ്ദാക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com