'ഇത് മനുഷ്യത്വത്തിനേറ്റ കളങ്കം'; ജാര്‍ഖണ്ഡ് ആള്‍ക്കൂട്ട ആക്രമണത്തില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി

പൊലീസിനെയും ജാര്‍ഖണ്ഡ് ഭരിക്കുന്ന ബിജെപി സര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്
'ഇത് മനുഷ്യത്വത്തിനേറ്റ കളങ്കം'; ജാര്‍ഖണ്ഡ് ആള്‍ക്കൂട്ട ആക്രമണത്തില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്ന് സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആള്‍ക്കൂട്ടാക്രമണം മനുഷ്യത്വത്തിനേറ്റ കളങ്കമാണെന്നാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നത്. ജാര്‍ഖണ്ഡിലാണ് ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം യുവാവ് മരിച്ച സംഭവം രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. 

പൊലീസിനെയും ജാര്‍ഖണ്ഡ് ഭരിക്കുന്ന ബിജെപി സര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഗുരുതരമായി പരുക്കേറ്റ ആളെ ദിവസങ്ങളോളം കസ്റ്റഡിയില്‍ വെച്ചതിനാണ് പൊലീസിനെ വിമര്‍ശിച്ചത്.  കേന്ദ്രസംസ്ഥാനം ഭരിക്കുന്ന ബിജെപിയുടെ മൗനം ഞെട്ടിക്കുന്നാണെന്നും രാഹുല്‍ കുറിച്ചു. ഇന്ത്യ അഗെയ്‌നിസ്റ്റ് ലിഞ്ച് ടെറര്‍ എന്ന ഹാഷ്ടാഗിലാണ് പോസ്റ്റ്

കഴിഞ്ഞ 18ന് ഖാര്‍സ്വാനില്‍ വച്ചാണു തബ്രിസ് അന്‍സാരി(24)യെന്ന യുവാവിനെ ജനക്കൂട്ടം ആക്രമിച്ചത്. വീട്ടിലേക്ക് പോയ ഇദ്ദേഹത്തെ മോട്ടോര്‍സൈക്കിള്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു ഒരു സംഘം തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. മുസ്ലീമാണെന്ന് അറിഞ്ഞതോടെ ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. മരത്തില്‍ കെട്ടിയിട്ടായിരുന്നു പീഡനം. ഗുരുതരമായി പരുക്കേറ്റ ഇയാള്‍ ശനിയാഴ്ചയാണ് മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com