കേന്ദ്രമന്ത്രി പാര്‍ലമെന്റിലേക്ക് സൈക്കിളില്‍; വീഡിയോ

കേന്ദ്രമന്ത്രി സൈക്കിളില്‍ പാര്‍ലമെന്റിലേക്ക് വരുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു
കേന്ദ്രമന്ത്രി പാര്‍ലമെന്റിലേക്ക് സൈക്കിളില്‍; വീഡിയോ

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സൈക്കിളില്‍ പാര്‍ലമെന്റിലേക്ക് വരുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഷിപ്പിങ് മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല വഹിക്കുന്ന മന്‍സുഖ് മാണ്ഡവിയ്യയാണ് പാര്‍ലമെന്റിലേക്ക് സൈക്കിളില്‍ വന്നത്. 

ഗുജറാത്ത് ഭാവ്‌നഗറിലെ പട്ടിദാര്‍ നേതാവാണ് മന്‍സുഖ് മാണ്ഡവിയ്യ. 2012ലാണ് ഇദ്ദേഹം ആദ്യമായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് 2018ല്‍ വീണ്ടും രാജ്യസഭയില്‍ എത്തുകയായിരുന്നു. 

രണ്ടാം മോദിസര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മെയ് മാസത്തില്‍ രാഷ്ട്രപതിഭവനിലേക്ക് സൈക്കിള്‍ ചവിട്ടി വന്നാണ് മന്‍സുഖ് ആദ്യം വാര്‍ത്തകളില്‍ ഇടംപിടിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com