'മോദിയുടെ കാലത്ത് ഒരു ക്രിസ്ത്യാനിക്കെങ്കിലും മര്‍ദനമേറ്റോ? ഒരു പള്ളിയെങ്കിലും ചുട്ടെരിക്കപ്പെട്ടോ?'

ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ന്യൂനപക്ഷ വിഭാഗങ്ങള്‍ മുന്‍പ് ഒരിക്കലുമില്ലാത്ത സുരക്ഷയാണ് ഇപ്പോള്‍ രാജ്യത്ത് അനുഭവിക്കുന്നതെന്ന് ബിജെപി അംഗം അല്‍ഫോണ്‍സ് കണ്ണന്താനം രാജ്യസഭയില്‍. ഏതൊരു പ്രധാനമന്ത്രിയേക്കാളും ജനാധിപത്യവാദിയാണ് നരേന്ദ്രമോദിയെന്നും കണ്ണന്താനം പറഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു കണ്ണന്താനം.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്ലിംകള്‍ ആള്‍ക്കൂട്ടക്കൊലയ്ക്ക് ഇടയാവുന്നത് പ്രതിപക്ഷം സഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതു പരാമര്‍ശിച്ചാണ് കണ്ണന്താനത്തിന്റെ പ്രസംഗം.

അഞ്ചു വര്‍ഷം മുമ്പ് ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ തല്ലിച്ചതയ്ക്കപ്പെടുകയും പള്ളികള്‍ ചുട്ടെരിക്കപ്പെടുകയും ചെയ്തിരുന്നുവെന്ന് കണ്ണന്താനം പറഞ്ഞു. ബിജെപി അധികാരത്തില്‍ വന്ന ശേഷം ഒരു ക്രിസ്ത്യാനിയെങ്കിലും മര്‍ദിക്കപ്പെടുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഒരു പള്ളിയെങ്കിലും ചുട്ടെരിക്കപ്പെട്ടോ? - കണ്ണന്താനം ചോദിച്ചു. മോദിക്കു കീഴില്‍ മുന്‍പ് ഒരിക്കലുമില്ലാത്ത സുരക്ഷയാണ് ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്നത്- അദ്ദേഹം പറഞ്ഞു.

ഇപ്പോഴത്തേത് ഒരു പുതിയ ഇന്ത്യയാണ്. ഇപ്പോള്‍ ഇവിടെ 99.2 ശതമാനം ജനങ്ങള്‍ക്കും ശൗച്യാലയമുണ്ട്, 35 കോടി പേര്‍ക്ക് ബാങ്ക് അക്കൗണ്ട് ഉണ്ട്, എഴരക്കോടി ആളുകള്‍ക്കു ഗ്യാസ് കണക്്ഷനും- കണ്ണന്താനം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com