വാജ്‌പെയിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യാന്‍ ചെലവായത് 2.5 കോടി രൂപ; ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വഹിക്കും

വേദി, ശബ്ദ വിന്യാസം, വെളിച്ചം, പന്തല്‍, ബാരിക്കേഡ് തുടങ്ങിയവയൊരുക്കാനാണ് 2,54,29,250 രൂപ ചെലവായത്
വാജ്‌പെയിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യാന്‍ ചെലവായത് 2.5 കോടി രൂപ; ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വഹിക്കും

ലഖ്‌നൗ; മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്‌പെയിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്നതിന് ചെലവായ 2.5 കോടി രൂപ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വഹിക്കും. ഇത്രയും കൂടുതല്‍ പണം ചെലവാക്കുന്നതിന് എതിരേ വിമര്‍ശനനം ഉയര്‍ന്ന സാഹചര്യത്തില്‍ നേരത്തെ തുക അനുവദിക്കുന്നത് തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. എന്നാല്‍ ബുധനാഴ്ച പണം അനുവദിച്ച് ഉത്തരവായതായി സര്‍ക്കാര്‍ അറിയിച്ചു. 

വലിയരീതിയിലാണ് വാജ്‌പേയിയുടെ ചിതാഭസ്മം നിമജ്ജനം നടത്തിയത്. നേതാവ് അഞ്ച് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ട ലഖ്‌നൗവിലായിരുന്നു ചടങ്ങുകള്‍ നടന്നത്. സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശ പ്രകാരം ലക്‌നൗ ഡെവലപ്‌മെന്റ് അതോറിറ്റിയാണ് ചടങ്ങ് നടത്തിയതും പണം ചെലവാക്കിയതും. വേദി, ശബ്ദ വിന്യാസം, വെളിച്ചം, പന്തല്‍, ബാരിക്കേഡ് തുടങ്ങിയവയൊരുക്കാനാണ് 2,54,29,250 രൂപ ചെലവായത്. പണം ഉടന്‍ നല്‍കുമെന്നാണ് യുപി ഇന്‍ഫര്‍മേഷന്‍ വകുപ്പ് അറിയിച്ചത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 16നാണ് വാജ്‌പേയി അന്തരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com