മധുമാലയ്ക്ക് പകരം മധുബാലയെ പിടിച്ചു;  സ്വന്തം നാട്ടില്‍ വിദേശിയാണെന്ന് മുദ്രകുത്തി സ്ത്രീയെ ജയിലിലടച്ചത് മൂന്നുവര്‍ഷം

വിദേശിയെന്ന് തെറ്റിദ്ധരിച്ച്  തടവിലടച്ച അസം സ്വദേശിനിയെ മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം വിട്ടയച്ചു.
മധുമാലയ്ക്ക് പകരം മധുബാലയെ പിടിച്ചു;  സ്വന്തം നാട്ടില്‍ വിദേശിയാണെന്ന് മുദ്രകുത്തി സ്ത്രീയെ ജയിലിലടച്ചത് മൂന്നുവര്‍ഷം

ഗുവാഹത്തി: വിദേശിയെന്ന് തെറ്റിദ്ധരിച്ച്  തടവിലടച്ച അസം സ്വദേശിനിയെ മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം വിട്ടയച്ചു. 59 വയസ്സുകാരിയായ മധുബാല മണ്ഡലിനെയാണ് നിയമവിരുദ്ധ കുടിയേറ്റം നടത്തിയെന്നാരോപിച്ച് മൂന്നുവര്‍ഷം ജയിലിലടച്ചത്. മധുമാല എന്നയാളെ തിരക്കിയെത്തിയ പൊലീസ് പേരിലെ സാമ്യം കാരണം മധുബാലയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പില്‍നിന്ന്  മോചിതയായ മധുബാല ബുധനാഴ്ച വീട്ടിലെത്തി.

മധുമാല ദാസ് എന്ന സ്ത്രീക്കാണ് 2016ല്‍ കോടതി നോട്ടീസ് അയച്ചത്. എന്നാല്‍, നോട്ടീസ് അയക്കുന്നതിന് മുമ്പേ ഇവര്‍  മരിച്ചു.  തുടര്‍ന്ന് മധുബാലയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വിദേശികള്‍ക്കായുള്ള നീതിന്യായക്കോടതിയാണ് മധുബാലയെ വിട്ടയച്ചത്. ഇതേ കോടതിയാണ് 2016ല്‍ ഇവരെ ഏകപക്ഷീയമായി വിദേശിയെന്ന് മുദ്രകുത്തി ജയിലില്‍ അടച്ചത്. തനിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ചിരങ് ജില്ലാ എസ്പി നടത്തിയ അന്വേഷണത്തിലാണ് ആളുമാറി അറസ്റ്റ് ചെയ്തതാണെന്ന് ഉറപ്പാക്കിയത്. മധുബാല മണ്ഡല്‍ അസം സ്വദേശിയാണെന്ന് തെളിയിക്കുന്ന രേഖകള്‍ അന്വേഷണത്തില്‍ കണ്ടെത്തി. 

വീട്ടുിജോലി ചെയ്താണ് കുടുംബം പുലര്‍ത്തിയിരുന്നതെന്നും മൂന്നുവര്‍ഷത്തെ തടവു തന്റെ ആരോഗ്യത്തെ ക്ഷയിപ്പിച്ചു, ഇനിയെന്ത് ചെയ്യണമെന്ന് അറിയില്ലെന്നും മധുബാല പറയുന്നു. തന്റെ അംഗവൈകല്യമുള്ള മകള്‍ക്ക് ചെലവിന് കണ്ടെത്താന്‍ വേണ്ടി എന്തുചെയ്യണം എന്നറിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com