ഗോ സംരക്ഷകരുടെ ആക്രമണത്തില്‍ മരിച്ച ക്ഷീര കര്‍ഷകനെതിരെ കുറ്റപത്രം

ഗോ സംരക്ഷകരുടെ ആക്രമണത്തില്‍ മരിച്ച ക്ഷീര കര്‍ഷകനെതിരെ കുറ്റപത്രം
വിഡിയോ ചിത്രം
വിഡിയോ ചിത്രം

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ പശു സംരക്ഷകരുടെ മര്‍ദനത്തില്‍ മരിച്ച ക്ഷീര കര്‍ഷകനെതിരെ പൊലീസ് കോടതിയില്‍ കുറ്റപത്രം നല്‍കി. അനുവാദമില്ലാതെ കാലികളെ  കടത്തിയെന്ന കേസിലാണ് കുറ്റപത്രം.

2017 ഏപ്രിലില്‍ പശു സംരക്ഷകരുടെ മര്‍ദനത്തില്‍ മരിച്ച പെഹ്‌ലു ഖാന് എതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കലക്ടറുടെ അനുവാദമില്ലാതെ കാലികളെ കടത്തിയതിന് പെഹ്ലു ഖാനും മക്കള്‍ക്കുമെതിരെ നേരത്തെ കേസെടുത്തിരുന്നു.

ജയ്പൂരിലെ കാലിമേളയില്‍നിന്നു വാങ്ങിയ പശുക്കളുമായി ഹരിയാനയിലെ  വീട്ടിലേക്കു മടങ്ങും വഴിയാണ് പെഹ്ലു ഖാനും മക്കളും ആക്രമിക്കപ്പെട്ടത്. ജയ്പുര്‍ ഡല്‍ഹി ദേശീയപാതയില്‍ വച്ച് ഇവരുടെ വണ്ടി പശു സംരക്ഷകര്‍ തടഞ്ഞു. ക്രൂരമായി മര്‍ദനമേറ്റ പെഹ്ലു ഖാന്‍ ആശുപത്രിയില്‍ മരിച്ചു.

സംഭവത്തില്‍ രണ്ട് എഫ്ആആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. പെഹ്ലു ഖാനെയും മക്കളെയും ആക്രമിച്ച എട്ടു പേര്‍ക്കെതിരെയാണ് ഒന്ന്. അനുവാദമില്ലാതെ കാലികളെ കടത്തിയതിന് പെഹ്ലു ഖാനും മക്കള്‍ക്കും എതിരെ മറ്റൊരു എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തു. പെഹ്ലു ഖാന്‍ മരിച്ചതിനാല്‍ കേസില്‍നിന്ന് ഒഴിവാക്കിയെങ്കിലും മക്കള്‍ക്കെതിരെ നടപടി തുടരുകയാണ്. അതിന്റെ ഭാഗമായാണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 

പെഹ്ലു ഖാനെ ആ്ക്ര്മിച്ച എട്ടു പേരും ജാമ്യം നേടി പുറത്തുവന്നു. ഇവരില്‍ രണ്ടു പേര്‍ ഒളിവിലുമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com