യോഗങ്ങളില്‍ ബിസ്‌ക്കറ്റ്  വേണ്ട, പകരം പുഴുങ്ങിയ കടലയും ബദാമും ഈന്തപ്പഴവും; ഉത്തരവ്

യോഗങ്ങളില്‍ ബിസ്‌ക്കറ്റ്  വേണ്ട, പകരം പുഴുങ്ങിയ കടലയും ബദാമും ഈന്തപ്പഴവും; ഉത്തരവ്
യോഗങ്ങളില്‍ ബിസ്‌ക്കറ്റ്  വേണ്ട, പകരം പുഴുങ്ങിയ കടലയും ബദാമും ഈന്തപ്പഴവും; ഉത്തരവ്

ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ യോഗങ്ങളില്‍ ബിസ്‌കറ്റ് വിതരണം വേണ്ടെന്ന് ഉത്തരവ്. പകരം ആരോഗ്യദായകമായ പുഴുങ്ങിയ കടല, ബദാം, ഈന്തപ്പഴം എന്നിവ നല്‍കാനാണ് മന്ത്രി ഹര്‍ഷവര്‍ധന്‍ ഉത്തരവിറക്കിയിരിക്കുന്നത്.

ആരോഗ്യമന്ത്രാലയത്തില്‍ ബിസ്‌ക്കറ്റിന്റെ വില്‍പ്പനയും നിരോധിച്ചിട്ടുണ്ട്. ഡിപ്പാര്‍ട്ടമെന്റ് കന്റീന്‍ വഴിയും ബിസ്‌ക്കറ്റ് വില്‍ക്കില്ല.

പുഴുങ്ങിയ കടല, ഈന്തപ്പഴം, ബദാം, അക്രൂട്ട് എന്നിവയായിരിക്കും ബിസ്‌ക്കറ്റിനു പകരം ഔദ്യോഗിക യോഗങ്ങളില്‍ നല്‍കുക. യോഗങ്ങളില്‍ കുപ്പിവെള്ളം വിതരണം ചെയ്യുന്നതിനുള്ള വിലക്ക് ഉത്തരവില്‍ ആവര്‍ത്തിച്ചിട്ടുണ്ട്.
 
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com