നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ചർച്ചയാകും; കർണാടകയിൽ ഓപറേഷന്‍ താമരയ്ക്ക് ഇടവേളയിട്ട് ബിജെപി

കര്‍ണാടകയിലെ ജെഡിഎസ്- കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെ ഇറക്കാനുള്ള ശ്രമങ്ങള്‍ താത്കാലികമായി നിർത്തിവയ്ക്കാൻ ബിജെപി ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ
നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ചർച്ചയാകും; കർണാടകയിൽ ഓപറേഷന്‍ താമരയ്ക്ക് ഇടവേളയിട്ട് ബിജെപി

ന്യൂഡൽ​ഹി: കര്‍ണാടകയിലെ ജെഡിഎസ്- കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെ ഇറക്കാനുള്ള ശ്രമങ്ങള്‍ താത്കാലികമായി നിർത്തിവയ്ക്കാൻ ബിജെപി ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളിലേക്ക് നടക്കാനുള്ള നിയമസഭാ തെരഞ്ഞെടുപ്പ് കഴിയും വരെ കര്‍ണാടക സര്‍ക്കാരിനെ താഴെ ഇറക്കാന്‍ ശ്രമിക്കേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കിയതായി പ്രമുഖ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

കര്‍ണാടകയിലെ ഓപറേഷന്‍ താമര ഇപ്പോള്‍ സജീവമാക്കിയാല്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അത് ചര്‍ച്ചയാകുമെന്ന വിലയിരുത്തലിലാണ് കേന്ദ്ര നേതൃത്വം. ദേശീയ പ്രസിഡന്‍റ് അമിത് ഷായുടെ നിലപാടും സമാനമാണ്. മഹാരാഷ്ട്രയിലടക്കം ഭരണ തുടര്‍ച്ച ലക്ഷ്യമിടുന്ന ബിജെപി വളരെ കരുതലോടെയാണ് തെരഞ്ഞെടുപ്പിനെ കാണുന്നതെന്നാണ് പുതിയ നിര്‍ദ്ദേശം വ്യക്തമാക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം കര്‍ണാടകയില്‍ ബിജെപി  ഓപറേഷന്‍ താമര സജീവമാക്കിയിരുന്നു. കോണ്‍ഗ്രസ്- ജെഡിഎസ് അസ്വാരസ്യങ്ങളും പുറത്തുവന്നതോടെ സര്‍ക്കാരിന്‍റെ സ്ഥിരതയ്ക്ക് ഭീഷണി ഉയര്‍ന്നിരുന്നു. സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിഷയം കൈകാര്യം ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com