വനിതാ ഫോറസ്റ്റ് ഓഫീസറെ വളഞ്ഞിട്ട് പൊതിരെ തല്ലി ജനക്കൂട്ടം (വീഡിയോ)

തെലങ്കാനയില്‍ പൊലീസ് ഉദ്യോഗസ്ഥരെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും വളഞ്ഞിട്ട് മര്‍ദിച്ച് ജനക്കൂട്ടം
വനിതാ ഫോറസ്റ്റ് ഓഫീസറെ വളഞ്ഞിട്ട് പൊതിരെ തല്ലി ജനക്കൂട്ടം (വീഡിയോ)

തെലങ്കാനയില്‍ പൊലീസ് ഉദ്യോഗസ്ഥരെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും വളഞ്ഞിട്ട് മര്‍ദിച്ച് ജനക്കൂട്ടം. ടിആര്‍എസ് പ്രവര്‍ത്തകരാണ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. കൊമരംഭീം ആസിഫാബാദ് ജില്ലയിലെ സിര്‍പൂര്‍ കഗന്‍സ്‌നഗറിലാണ് സംഭം. 

വനിതാ ഉദ്യോഗസ്ഥ അടക്കമുള്ളവര്‍ക്ക് നേരെ വടികള്‍ കൊണ്ട് ആക്രമിക്കുന്ന ആള്‍ക്കൂട്ടത്തിന്റെ വീഡിയോ വാര്‍ത്താ ഏജജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു. ടിആര്‍എസ് എംഎല്‍എ കൊനേരു കൊനപ്പയുടെ സഹോദരന്‍ കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ജില്ലാ പരിഷത്തിന്റെ പ്രസിഡന്റ് കൂടിയാണ് കൃഷ്ണ. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ വനിതാ ഉദ്യോഗസ്ഥ അനിതയെ ആശുപത്രിയില്‍  പ്രവേശിപ്പിച്ചു. 

വനംവകുപ്പ് ആദിവാസികളെ ഭീഷണിപ്പെടുത്തി ഭൂമി പിടിച്ചെടുക്കുയാണെന്ന് ടിആര്‍എസ് നേതാവായ കൃഷ്ണ പറഞ്ഞു. ആദിവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് താനവിടെ പോയതെന്നും കൃഷ്ണ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com