അഞ്ചുമിനിറ്റ് പോലും പിആര്‍ വര്‍ക്കില്‍ നിന്ന് മോദിക്ക് മാറിനില്‍ക്കാന്‍ സാധിക്കില്ല, ഇതാണ് കോണ്‍ഗ്രസുമായുളള വ്യത്യാസം: രൂക്ഷ വിമര്‍ശനവുമായി രാഹുല്‍

കേവലം അഞ്ചുമിനിറ്റ് നേരം പോലും പിആര്‍ ആക്ടിവിറ്റിയില്‍ നിന്ന് മാറിനില്‍ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കഴിയുന്നില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി
അഞ്ചുമിനിറ്റ് പോലും പിആര്‍ വര്‍ക്കില്‍ നിന്ന് മോദിക്ക് മാറിനില്‍ക്കാന്‍ സാധിക്കില്ല, ഇതാണ് കോണ്‍ഗ്രസുമായുളള വ്യത്യാസം: രൂക്ഷ വിമര്‍ശനവുമായി രാഹുല്‍

മുംബൈ: കേവലം അഞ്ചുമിനിറ്റ് നേരം പോലും പിആര്‍ ആക്ടിവിറ്റിയില്‍ നിന്ന് മാറിനില്‍ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കഴിയുന്നില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.  മഹാരാഷ്ട്രയില്‍  കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് രാഹുല്‍ മോദിയെ വിമര്‍ശിച്ചത്.

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം കേന്ദ്രസര്‍ക്കാരിനെ ആരും വിമര്‍ശിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പാര്‍ട്ടി നേതാക്കളോടും പ്രവര്‍ത്തകരോടും താന്‍ ആവശ്യപ്പെട്ടിരുന്നതായി രാഹുല്‍ പറഞ്ഞു. ഭീകരതയ്ക്ക് എതിരെയുളള പോരാട്ടത്തില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും പറഞ്ഞതായി രാഹുല്‍ ഓര്‍മ്മിപ്പിച്ചു.

എന്നാല്‍ ഭീകരാക്രമണത്തില്‍ രാജ്യം ഒന്നിച്ചുനില്‍ക്കുന്നതായി മാധ്യമങ്ങളോട് പറഞ്ഞ് ഉടന്‍ തന്നെ മോദി തങ്ങളെ വിമര്‍ശിച്ചതായി രാഹുല്‍ ചൂണ്ടിക്കാട്ടി. യുദ്ധസ്മാരകം തുറന്നുകൊടുക്കുന്ന ചടങ്ങിലായിരുന്നു മോദിയുടെ കോണ്‍ഗ്രസ് വിമര്‍ശനം. ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് അഞ്ചുമിനിറ്റ് പോലും പിആര്‍ ആക്ടിവിറ്റിയില്‍ നിന്ന് മാറിനില്‍ക്കാന്‍ കഴിയില്ലെന്ന് രാഹുല്‍ വിമര്‍ശിച്ചു.ഇതാണ് കോണ്‍ഗ്രസും അദ്ദേഹവും തമ്മിലുളള വ്യത്യാസമെന്നും രാഹുല്‍ പറഞ്ഞു.

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് വ്യവസായി അനില്‍ അംബാനിയെ വിമര്‍ശിക്കാനും രാഹുല്‍ മറന്നില്ല. കേവലം പേപ്പര്‍ വിമാനങ്ങള്‍ പോലും അനില്‍ അംബാനിക്ക് നിര്‍മ്മിക്കാന്‍ കഴിയില്ലെന്ന്രാഹുല്‍ പരിഹസിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com