അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ് ; ഏഴ് ഗ്രാമീണര്‍ക്ക് പരിക്ക്

അതിര്‍ത്തിയില്‍ ഇന്നും പാക് പ്രകോപനം. ഉറിയില്‍ പാക് സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു
അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ് ; ഏഴ് ഗ്രാമീണര്‍ക്ക് പരിക്ക്

കശ്മീര്‍ : അതിര്‍ത്തിയില്‍ ഇന്നും പാക് പ്രകോപനം. ഉറിയില്‍ പാക് സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഗവാഹലാന്‍, ചോകാസ്, കിക്കെര്‍കാത്തി എന്നിവിടങ്ങളിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെയാണ് പാക് സൈന്യം വെടിയുതിര്‍ത്തത്. 

പാക് വെടിവെപ്പില്‍ ഏഴ് ഗ്രാമീണര്‍ക്ക് പരിക്കേറ്റു. പാക് വെടിവെപ്പില്‍ രണ്ട് വീടുകളും തകര്‍ന്നിട്ടുണ്ട്. പാക് സേന വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com