അഭിനന്ദനെ വിമാന മാര്‍ഗം എത്തിക്കാനുള്ള ഇന്ത്യന്‍ നിര്‍ദേശം പാകിസ്ഥാന്‍ തള്ളി; റിപ്പോര്‍ട്ട്‌

അഭിനന്ദനെ ഇന്ത്യയ്ക്ക് വിട്ടു നല്‍കാന്‍ സന്നദ്ധനാണെന്ന് പാര്‍ലമെന്റില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു വിമാനം അയയ്ക്കാമെന്ന വാഗ്ദാനം ഇന്ത്യ മുന്നോട്ട് വച്ച
അഭിനന്ദനെ വിമാന മാര്‍ഗം എത്തിക്കാനുള്ള ഇന്ത്യന്‍ നിര്‍ദേശം പാകിസ്ഥാന്‍ തള്ളി; റിപ്പോര്‍ട്ട്‌

ന്യൂഡല്‍ഹി: പാക് പിടിയിലായ ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ രാജ്യത്തേക്ക് തിരികെ എത്തിക്കുന്നതിനായി വിമാനം അയയ്ക്കാമെന്ന ഇന്ത്യന്‍ നിര്‍ദ്ദേശം പാകിസ്ഥാന്‍ നിരസിച്ചതായി റിപ്പോര്‍ട്ടുകള്‍. വാഗാ- അട്ടാരി അതിര്‍ത്തി വഴി മാത്രം കൈമാറുന്നതിനേ ഉദ്ദേശിക്കുന്നുള്ളൂവെന്നായിരുന്നു പാകിസ്ഥാന്റെ മറുപടി. 

സമാധാന ശ്രമങ്ങളുടെ ഭാഗമായി അഭിനന്ദനെ ഇന്ത്യയ്ക്ക് വിട്ടു നല്‍കാന്‍ സന്നദ്ധനാണെന്ന് പാര്‍ലമെന്റില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു വിമാനം അയയ്ക്കാമെന്ന വാഗ്ദാനം ഇന്ത്യ മുന്നോട്ട് വച്ചത്. എന്നാല്‍ ഉച്ചയ്ക്ക് ശേഷം വാഗാ അതിര്‍ത്തി വഴി കൈമാറുമെന്ന പ്രഖ്യാപനത്തില്‍ മാറ്റമൊന്നുമില്ലെന്നും വിമാനം അയയ്‌ക്കേണ്ടെന്നും രാത്രി തന്നെ പാക് വിദേശകാര്യമന്ത്രാലയം ഇന്ത്യയെ അറിയിക്കുകയായിരുന്നു. 

മിഗ്- 21 ബൈസണ്‍ വിമാനത്തിലുണ്ടായിരുന്ന അഭിനന്ദന്‍ പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ പാകിസ്ഥാനില്‍ എത്തിപ്പെടുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com