അഭിനന്ദന്റെ അതുല്യമായ ധൈര്യത്തില്‍ രാജ്യം അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി; ഊഷ്മള വരവേല്‍പ്പ്

അഭിനന്ദന്റെ അതുല്യമായ ധൈര്യത്തില്‍ രാജ്യം അഭിമാനിക്കുന്നു.സൈന്യം 130 കോടി ഇന്ത്യന്‍ ജനതയ്ക്ക് മാതൃകയെന്നും മോദി
അഭിനന്ദന്റെ അതുല്യമായ ധൈര്യത്തില്‍ രാജ്യം അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി; ഊഷ്മള വരവേല്‍പ്പ്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വീരപുത്രന്‍ അഭിനന്ദനെ വരവേറ്റ് ഇന്ത്യ. വിംഗ് കമാന്‍ഡര്‍ അഭിനന്ദന് രാജ്യത്തേക്ക് സ്വാഗതമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഭിനന്ദന്റെ അതുല്യമായി ധൈര്യത്തില്‍ രാജ്യം അഭിമാനിക്കുന്നു.സൈന്യം 130 കോടി ഇന്ത്യന്‍ ജനതയ്ക്ക് മാതൃകയെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. 

വിംഗ് കാമന്‍ഡര്‍ അഭിനന്ദന്റെ ധീരത രാജ്യത്തിന്റെ യശ്ശസ്സുയര്‍ത്തിയെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. പ്രതിസന്ധിയില്‍ സംയമനം പാലിച്ച അഭിനന്ദന്‍ യുവാക്കള്‍ക്ക് പ്രചോദനമെന്ന് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ ട്വിറ്ററില്‍ കുറിച്ചു. 

രാജ്യത്തിന്റെ അഭിമാനമായ അഭിനന്ദന്‍ തിരികെയെത്തിയതില്‍ സന്തോഷമെന്ന് അഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും അഭിപ്രായപ്പെട്ടു. 

അഭിനന്ദനാണ് യഥാര്‍ത്ഥ നായകനെന്ന് ഇന്ത്യന്‍  ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. നിനക്ക് മുന്നില്‍ തലകുനിച്ച് പ്രണാമമര്‍പ്പിക്കുന്നു. ജയ്ഹിന്ദ് ഇന്ത്യന്‍ നായകന്‍ ട്വിറ്ററില്‍ കുറിച്ചു. 

മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമനെ പാകിസ്താന്‍ ഇന്ത്യക്ക് ഔദ്യോഗികമായി കൈമാറി. വൈകീട്ട് 5.25 ഓടെ അഭിനന്ദനെ ഇന്ത്യക്ക് കൈമാറിയെന്ന്‌റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ നടപടിക്രമങ്ങള്‍ പിന്നെയും മണിക്കൂറുകള്‍ നീണ്ടു. ഇതേ തുടര്‍ന്ന് കൈമാറ്റം ഔദ്യോഗികമായി പൂര്‍ത്തിയാക്കാനായത് 9.20 നാണ്.

വാഗാ അതിര്‍ത്തിയില്‍ ബിഎസ്എഫാണ് അഭിനന്ദന്‍ വര്‍ത്തമനെ പാക് അധികൃതരില്‍ നിന്ന് സ്വീകരിച്ചത്. മലയാളിയായ വ്യോമാസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ജോയ് തോമസ് കുര്യനും പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനും ബിഎസ്എഫിനെ അനുഗമിച്ചിരുന്നു. ഇന്ത്യന്‍ അതിര്‍ത്തി കടന്ന ഉടന്‍ അഭിനന്ദനെ വിശദമായ വൈദ്യ പരിശോധനക്കായി അമൃത്സറിലെത്തിച്ചു. ഇവിടെ നിന്ന് വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പോകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com