ജമ്മു കശ്മീരില്‍ ജമാഅത്തെ ഇസ്‌ലാമിയെ നിരോധിച്ചു; സംഘടന നിയമ വിരുദ്ധമെന്ന് കേന്ദ്ര സർക്കാർ

ജമ്മു കശ്മീരില്‍ വിഘടനവാദി സംഘടനയായ ജമാഅത്തെ ഇസ്‌ലാമിയെ കേന്ദ്ര സർക്കാർ നിരോധിച്ചു
ജമ്മു കശ്മീരില്‍ ജമാഅത്തെ ഇസ്‌ലാമിയെ നിരോധിച്ചു; സംഘടന നിയമ വിരുദ്ധമെന്ന് കേന്ദ്ര സർക്കാർ

ന്യൂ‍ഡൽഹി: ജമ്മു കശ്മീരില്‍ വിഘടനവാദി സംഘടനയായ ജമാഅത്തെ ഇസ്‌ലാമിയെ കേന്ദ്ര സർക്കാർ നിരോധിച്ചു. സംഘടനയെ ഇവിടെ നിയമ വിരുദ്ധമായി പ്രഖ്യാപിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. നിലവിൽ അഞ്ച് വർഷത്തേക്കാണ് സംഘടനയെ നിരോധിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം കശ്മീരിൽ ഉടനീളം നടന്ന റെയ്ഡുകളിൽ ഇരുന്നൂറോളം ജമാഅത്തെ ഇസ്‌ലാമി നേതാക്കളെ അറസ്റ്റു ചെയ്തിരുന്നു. അൺലോഫുൾ ആക്ട്‍വിറ്റീസ് ആക്ട് 1967 ലെ മൂന്നാം വകുപ്പ് പ്രകാരമാണ് ജമാഅത്തെ ഇസ്ലാമിയുടെ ജമ്മു കശ്മീർ ഘടകത്തെ നി‍രോധിക്കാൻ തീരുമാനിച്ചത്.

വ്യാഴാഴ്ച ചേർന്ന മന്ത്രിസഭ യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ഭീകരവാദത്തിനെതിരെ ശക്തവും ഫലപ്രദവുമായ നടപടികൾ സ്വീകരിച്ചാൽ മാത്രമേ പാകിസ്ഥാനുമായി ചർച്ചകൾക്ക് പ്രസക്തിയുള്ളൂ എന്ന നിലപാടാണ് മന്ത്രിസഭാ യോഗത്തിൽ ഉണ്ടായത്. അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേക യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com