പാക് ജയിലിൽ 74 ഇന്ത്യൻ സൈനികരെന്ന് സർക്കാർ കണക്ക്; ഇല്ലെന്ന് പാക്കിസ്ഥാൻ

പാകിസ്ഥാൻ ജയിലിൽ 74 ഇന്ത്യൻ സൈനികരുള്ളതായി സർക്കാരിന്റെ കണക്ക്
പാക് ജയിലിൽ 74 ഇന്ത്യൻ സൈനികരെന്ന് സർക്കാർ കണക്ക്; ഇല്ലെന്ന് പാക്കിസ്ഥാൻ

ന്യൂഡൽഹി: പാകിസ്ഥാൻ ജയിലിൽ 74 ഇന്ത്യൻ സൈനികരുള്ളതായി സർക്കാരിന്റെ കണക്ക്. ഇതിൽ 54 പേർ 1971നു ശേഷം പിടിയിലായവരാണ്. അതേസമയം തടവിലുള്ള സൈനികരിൽ എത്ര പേർ ജീവിച്ചിരിപ്പുണ്ടെന്നു വ്യക്തമല്ല. 2010നു ശേഷം തടവുകാരെ സംബന്ധിച്ച ഔദ്യോഗിക കണക്കുകൾ ഇന്ത്യ പുറത്തു വിട്ടിട്ടില്ല. എന്നാൽ, ഇന്ത്യൻ സൈനികരാരും ജയിലിലില്ലെന്നാണു പാകിസ്ഥാന്റെ നിലപാട്. 

2007 ജൂണിൽ ഇന്ത്യയിൽ നിന്ന് ബന്ധുക്കളുടെ സംഘത്തിനു പാക് ജയിലുകൾ സന്ദർശിക്കാൻ അനുമതി ലഭിച്ചിരുന്നു. 10 ജയിലുകൾ സന്ദർശിച്ചെങ്കിലും ആരെയും കണ്ടെത്താൻ സംഘത്തിനു കഴിഞ്ഞിരുന്നില്ല. നിരന്തരമായ നയതന്ത്ര ശ്രമങ്ങളെ തുടർന്നായിരുന്നു ബന്ധുക്കളുടെ സംഘത്തിന് ജയിൽ സന്ദർശനത്തിന് അവസരം ലഭിച്ചത്. തുടർ നടപടികൾക്കായി പ്രതിരോധ മന്ത്രാലയത്തിൽ കമ്മിറ്റിക്കു രൂപം നൽകിയിരുന്നു. എന്നാൽ ഇന്ത്യൻ സൈനികത്തടവുകാരില്ലെന്ന നിലപാടിൽ പാകിസ്ഥാൻ ഉറച്ചുനിന്നു. 

സൈനികർ പിടിയിലായാൽ ഉഭയകക്ഷി ചർച്ചകളിലൂടെ പരസ്പരം കൈമാറണമെന്നാണു ഷിംല കരാറിലെ വ്യവസ്ഥ. ഇതേസമയം, 1965, 1971 യുദ്ധങ്ങൾ കഴിഞ്ഞ് ഏഴ് വർഷമായിട്ടും തിരിച്ചെത്താത്ത സൈനികർ മരിച്ചതായി കണക്കാക്കി കുടുംബങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകുന്നുണ്ട്.

2017 ൽ സമുദ്രാതിർത്തി ലംഘിച്ചതിന് പാക് പിടിയിലായ 440 മത്സ്യത്തൊഴിലാളികളെ തിരിച്ചയച്ചതായി മുൻ വിദേശകാര്യ സഹമന്ത്രി എംജെ അക്ബർ കഴിഞ്ഞ വർഷം ജനുവരിയിൽ ലോക്സഭയെ അറിയിച്ചിരുന്നു. 2017ൽ പാക് അതിർത്തി കടന്നതിനു പിടിയിലായ മറ്റ് 72 പേരെയും തിരിച്ചയച്ചിരുന്നു. അതേസമയം ചൈനയിൽ ഇന്ത്യൻ സൈനികത്തടവുകാരില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com