മണിക്കൂറുകള്‍ നീണ്ട നടപടി ക്രമങ്ങള്‍: ഒടുവില്‍ അഭിനന്ദന്‍ ജന്‍മഭൂമിയില്‍; ആഹ്ലാദം

ണിക്കൂറുകള്‍ വൈകിയ നടപടി ക്രമങ്ങള്‍ക്ക് ശേഷം വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ പാകിസ്ഥാന്‍ ഇന്ത്യക്ക് കൈമാറി
മണിക്കൂറുകള്‍ നീണ്ട നടപടി ക്രമങ്ങള്‍: ഒടുവില്‍ അഭിനന്ദന്‍ ജന്‍മഭൂമിയില്‍; ആഹ്ലാദം

ന്യൂഡല്‍ഹി: മണിക്കൂറുകള്‍ വൈകിയ നടപടി ക്രമങ്ങള്‍ക്ക് ശേഷം വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ പാകിസ്ഥാന്‍ ഇന്ത്യക്ക് കൈമാറി. വൈകുന്നേരം അഞ്ച് മണിയോടെ അഭിനന്ദനെ വാഗ-അട്ടാരി അതിര്‍ത്തിയില്‍ എത്തിച്ചെങ്കിലും സൈനികനെ കൈമാറുന്നത് സംബന്ധിച്ച നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കല്‍ നീണ്ടു പോകുകയായിരുന്നു. രണ്ട് തവണ പാകിസ്ഥാന്‍ സമയം മാറ്റി. രാതി 9.22ഓട്കൂടിയാണ് അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറിയത്. 

എയര്‍ഫോഴ്‌സ് ഗ്രൂപ്പ് ക്യാപ്റ്റന്‍ ജോയ് തോമസ് കുര്യനാണ് അദ്ദേഹത്തെ സ്വീകരിച്ചത്. അഭിനന്ദനെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് എയര്‍ വൈസ് മാര്‍ഷല്‍ ആര്‍ജികെ കപൂര്‍ പറഞ്ഞു. അദ്ദേഹം തിരിച്ചെത്തിയതില്‍ വ്യോമസേന വളരെ സന്തോഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ആര്‍പ്പുവിളികളും ജയ് ഹിന്ദ് വിളികളോടുമാണ് മണിക്കൂറുകളോളം കാത്തുനിന്ന വന്‍ ജനാവലി വരവേറ്റത്.

സ്ഥിതിഗതികള്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്റെ നേതൃത്വത്തില്‍ നിരീക്ഷിച്ച് വരികയായിരുന്നു. വ്യോമസേനയിലെയും വിദേശകാര്യ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥര്‍ വാഗ അതിര്‍ത്തിയില്‍ എത്തിയിട്ടുണ്ട്.  

അഭിനന്ദന്‍ വൈകുന്നേരം അഞ്ചുമണിയോടെ ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്. തുടര്‍ന്ന് അമൃത്സറിലേക്ക് റോഡ് മാര്‍ഗം കൊണ്ടുപോയി അവിടെ നിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 

അഭിനന്ദനെ വരവേല്‍ക്കാന്‍ രാവിലെമുതല്‍ വന്‍ ജനാവലിയാണ് വാഗ അതിര്‍ത്തിയില്‍ തടിച്ചുകൂടിയിരിക്കുന്നത്. അദ്ദേഹത്തിന്റെ മാതാപിതാക്കളും എത്തിയിട്ടുണ്ട്. നേരത്തെ കൈമാറ്റരേഖയില്‍ ഇന്ത്യന്‍ നയതന്ത്രപ്രതിനിധികള്‍ ഒപ്പുവെച്ചിരുന്നു. ഇതിനിടെ അഭിനന്ദിനെ മോചിപ്പിക്കുന്നതിന് എതിരായ ഹര്‍ജി പാകിസ്ഥാന്‍ കോടതി തളളിയിരുന്നു.വാഗാ അതിര്‍ത്തിയിലെ സൈനികരുടെ പതിവ് പ്രദര്‍ശനമായ ബീറ്റിങ് ദി റിട്രീറ്റ് റദ്ദാക്കിയതായി ഡെപ്യൂട്ടി കമ്മീഷണര്‍ ശിവ് ദുലാര്‍ സിങ് ദില്ലന്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com