സൈനിക പോസ്റ്റുകളുടെ ചിത്രമെടുക്കാന്‍ ശ്രമം ; പാക് ചാരന്‍ പഞ്ചാബില്‍ പിടിയില്‍

സൈനിക പോസ്റ്റുകളുടെ ചിത്രം എടുക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്
സൈനിക പോസ്റ്റുകളുടെ ചിത്രമെടുക്കാന്‍ ശ്രമം ; പാക് ചാരന്‍ പഞ്ചാബില്‍ പിടിയില്‍

ഫിറോസ്പൂര്‍ : പാകിസ്ഥാന്‍ ചാരന്‍ പഞ്ചാബില്‍ പിടിയിലായി. ഫിറോസ്പൂരില്‍ ബിഎസ്എഫ് പോസ്റ്റിന് സമീപത്തുനിന്നാണ് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ യുവാവിനെ അറസ്റ്റ് ചെയ്തത്. 21 കാരനായ മുഹമ്മദ് ഷാറൂഖാണ് പിടിയിലായത്. ഇയാള്‍ ഉത്തര്‍പ്രദേശിലെ മൊറാബാദാബാദ് സ്വദേശിയാണ്. 

ബെഡ്ഷീറ്റ് കൊണ്ട് മൂടിപ്പുതച്ച് സൈനിക പോസ്റ്റുകളുടെ ചിത്രം എടുക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. സംശയം തോന്നിയ സൈന്യം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

ഇയാളുടെ കയ്യില്‍ നിന്നും പാക് സിംകാര്‍ഡുള്ള മൊബൈല്‍ഫോണ്‍ ബിഎസ്എഫ് കണ്ടെടുത്തു. എട്ടു പാകിസ്ഥാന്‍ ഗ്രൂപ്പുകളില്‍ ഇയാളുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആറ് പാകിസ്ഥാന്‍ ഫോണ്‍ നമ്പറുകള്‍ ഇയാളില്‍ നിന്നും കണ്ടെടുത്തതായും അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com