എല്‍ടിടിഇ പ്രവര്‍ത്തകരെ പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്‍മാരാക്കി ബിജെപിയുടെ പ്രചാരണം 

എല്‍ടിടിഇ പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടേതാണ് എന്ന് കാട്ടി ബിജെപിയുടെ ഫഌക്‌സ് ബോര്‍ഡ് പ്രചാരണം
എല്‍ടിടിഇ പ്രവര്‍ത്തകരെ പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്‍മാരാക്കി ബിജെപിയുടെ പ്രചാരണം 

ചെന്നൈ: എല്‍ടിടിഇ പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടേതാണ് എന്ന് കാട്ടി ബിജെപിയുടെ ഫഌക്‌സ് ബോര്‍ഡ് പ്രചാരണം. തമിഴ്‌നാട്ടിലാണ് വ്യാപകമായി ഇത്തരത്തില്‍ ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. 

തിരുവണ്ണാമലൈ ജില്ലയിലെ വന്ദവാസി, കോയമ്പത്തൂരിലെ ഉദയംപാളയം എന്നിവിടങ്ങളിലാണ് വ്യാജ ചിത്രങ്ങള്‍ ഉപയോഗിച്ച് ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ബിജെപിയുടെ പ്രവൃത്തിക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. ഇതിനെതിരെ ബിജെപിക്ക് അകത്തുനിന്നു തന്നെ വിമര്‍ശനം ഉയരുന്നുണ്ട്. 

പുല്‍വാമയില്‍ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങള്‍ എന്ന പേരില്‍ പ്രചരിക്കുന്നത് എല്‍ടിടിഇ തീവ്രവാദികളുടെ ചിത്രങ്ങളാണെന്ന് മാധ്യമങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി. ബിജെപി കേന്ദ്രനേതൃത്വം ഇടപെട്ട് ഈ യൂണിറ്റിനെ പിരിച്ചുവിടണമെന്ന് മുതിര്‍ന്ന നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററില്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com