ബിജെപി അധികാരത്തില്‍ എത്തും, 2014നെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്ന് കേന്ദ്രമന്ത്രി 

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ ബിജെപിക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍
ബിജെപി അധികാരത്തില്‍ എത്തും, 2014നെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്ന് കേന്ദ്രമന്ത്രി 

ജയ്പൂര്‍: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ ബിജെപിക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. 2014ല്‍ ബിജെപിക്ക് 282 സീറ്റുകളാണ് ലഭിച്ചത്. എന്നാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ഇതില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷയുളളതായി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

ഭീകരവാദത്തെ ശക്തമായി നേരിടാന്‍ കഴിവുളള സര്‍ക്കാരാണ് കേന്ദ്രത്തിലുളളത്. രാജ്യത്തിനായി മികച്ച നേതൃപാടവമാണ് മോദി സര്‍ക്കാര്‍ കാഴ്ചവെയ്ക്കുന്നതെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. രാജസ്ഥാനില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് നടത്തിയ ബൈക്ക് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com