അത് വ്യാജനാണ് , അഭിനന്ദന് ട്വിറ്റര്‍ അക്കൗണ്ടില്ല; സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍

കഴിഞ്ഞ മാസമാണ് അക്കൗണ്ട് ഉണ്ടാക്കിയിരിക്കുന്നത് എന്നതും ഫേക്കാണെന്ന വാദത്തിന് ആക്കം കൂട്ടി. ഇംഗ്ലീഷിലും തമിഴിലുമായിരുന്നു ഇതില്‍ നിന്നും വന്നിരുന്ന ട്വീറ്റുകള്‍
അത് വ്യാജനാണ് , അഭിനന്ദന് ട്വിറ്റര്‍ അക്കൗണ്ടില്ല; സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: വ്യോമസേനയിലെ പൈലറ്റായ അഭിനന്ദന്‍ വര്‍ത്തമാന്റേത് എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ ട്വിറ്റര്‍ അക്കൗണ്ടാണെന്ന് കേന്ദ്ര സര്‍ക്കാര്‍. അഭിനന്ദന്റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് പ്രതിരോധന മന്ത്രിയെ ടാഗ് ചെയ്തുള്ള ഫോട്ടോ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടിരുന്നു. ട്വീറ്റിലെ ഭാഷ കണ്ടതോടെ അക്കൗണ്ട് വ്യാജനാണോയെന്ന് പലരും സംശയമുന്നയിച്ചു. ഇതോടെ അഭിനന്ദന് ട്വിറ്റര്‍ അക്കൗണ്ടില്ലെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു.  കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചതിന് പിന്നാലെ അക്കൗണ്ട് ട്വിറ്റര്‍ നീക്കം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ മാസമാണ് അക്കൗണ്ട് ഉണ്ടാക്കിയിരിക്കുന്നത് എന്നതും ഫേക്കാണെന്ന വാദത്തിന് ആക്കം കൂട്ടി. ഇംഗ്ലീഷിലും തമിഴിലുമായിരുന്നു ഇതില്‍ നിന്നും വന്നിരുന്ന ട്വീറ്റുകള്‍. അഭിനന്ദന്‍ തിരികെ ഇന്ത്യയിലെത്തിയതിന് പിന്നാലെ ഈ ഹാന്‍ഡിലില്‍ നിന്ന് കുടുംബാംഗങ്ങളുടെ ചിത്രവും പുറത്ത് വന്നിരുന്നു. 

ബഹുമാനിച്ചതിനും പരിഗണിച്ചതിനും പ്രതിരോധ മന്ത്രിക്ക് നന്ദിപറഞ്ഞുള്ള ട്വീറ്റാണ് അഭിനന്ദന്റെ വ്യാജനെ കുടുക്കിയത്. മിഗ് -21 വിമാനം പറത്തുന്നതിനിടെ പാക് പിടിയിലായ അഭിനന്ദന്‍ മൂന്ന് ദിവസത്തെ തടവിന് ശേഷമാണ് മോചിപ്പിക്കപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com