സ്‌നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചു വരുത്തി ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കും കാഴ്ച വച്ചു; ഹോസ്റ്റല്‍ വാര്‍ഡനെതിരെ പരാതിയുമായി പ്ലസ്ടു വിദ്യാര്‍ത്ഥികള്‍

പുറത്ത് പറഞ്ഞാല്‍ അപായപ്പെടുത്തുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടികള്‍ വെളിപ്പെടുത്തി. പോക്‌സോ നിയമപ്രകാരം ഹോസ്റ്റല്‍ വാര്‍ഡനും ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കുമെതിരെ പൊലീസ്
സ്‌നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചു വരുത്തി ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കും കാഴ്ച വച്ചു; ഹോസ്റ്റല്‍ വാര്‍ഡനെതിരെ പരാതിയുമായി പ്ലസ്ടു വിദ്യാര്‍ത്ഥികള്‍

ജയ്പൂര്‍: സര്‍ക്കാര്‍ ഹോസ്റ്റലിലെ വാര്‍ഡനും ഭര്‍ത്താവും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന് കുട്ടികളുടെ വെളിപ്പെടുത്തല്‍. രാജസ്ഥാനിലെ ആള്‍വാര്‍ ജില്ലയിലാണ് രണ്ട് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

സ്‌നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കും ലൈംഗികമായി ഉപദ്രവിക്കാന്‍ നല്‍കിയെന്നാണ് കുട്ടികള്‍ പറയുന്നത്. പുറത്ത് പറഞ്ഞാല്‍ അപായപ്പെടുത്തുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടികള്‍ വെളിപ്പെടുത്തി. പോക്‌സോ നിയമപ്രകാരം ഹോസ്റ്റല്‍ വാര്‍ഡനും ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.

കുട്ടികളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി രഹസ്യമൊഴിയെടുത്തതായും പൊലീസ് വെളിപ്പെടുത്തിയിട്ടുണ്ട്. ഹോസ്റ്റലിലെ മറ്റുകുട്ടികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായും വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചതായും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com