കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ചു; ജെഡിഎസ് സഖ്യം പ്രതിരോധത്തില്‍ 

കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തെ പ്രതിരോധത്തിലാക്കി ഒരു കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ചു
കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ചു; ജെഡിഎസ് സഖ്യം പ്രതിരോധത്തില്‍ 

ബംഗലൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തെ പ്രതിരോധത്തിലാക്കി ഒരു കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ചു. ഡോ ഉമേഷ് ജാദവാണ് രാജിവെച്ചത്. ഇദ്ദേഹം സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറി. 

സംസ്ഥാനത്ത് ഏതുവിധേനയും അധികാരത്തില്‍ എത്താനുളള ശ്രമത്തിലാണ് ബിജെപി. ഇതിനിടെ ജനതാദള്‍ എസ് എംഎല്‍എയ്ക്ക് യെദൂരപ്പ കോഴ വാഗ്ദാനം ചെയ്തത് വന്‍ വിവാദമായിരുന്നു. ഇതുസംബന്ധിച്ച് ഇപ്പോള്‍ അന്വേഷണം നടക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ചിരിക്കുന്നത്. 

224 അംഗം നിയമസഭയില്‍ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 104 സീറ്റുകളാണ് ബിജെപിക്കുള്ളത്. കോണ്‍ഗ്രസിന് 79ഉം മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ ജെഡിഎസിന് 37 സീറ്റും ബിഎസ്പി, കെപിജെപി, സ്വതന്ത്രന്‍ എന്നിവര്‍ക്ക് ഒന്നുവീതം സീറ്റുമാണുള്ളത്.

കോണ്‍ഗ്രസും ജെഡിഎസുമായി ലോക്‌സഭ തെരഞ്ഞെടുപ്പിനുളള സീറ്റ് വിഭജന ചര്‍ച്ച തുടരുന്നതിനിടെയാണ് ഇരുവരും ചേര്‍ന്നുളള സഖ്യത്തെ പ്രതിരോധത്തിലാക്കി കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ചത്. പഴയ മൈസൂര്‍ മേഖലയില്‍ ആര് മത്സരിക്കും എന്നതിനെ ചൊല്ലി ഇരുപാര്‍ട്ടികളും തമ്മിലുളള തര്‍ക്കം നിലനില്‍ക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com