കാഴ്ചശക്തിയില്ലാത്ത ശാസ്ത്രജ്ഞന്‍; ജവാന്‍മാരുടെ കുടുംബത്തിന് 110 കോടി നല്‍കും; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

സഹായം ആവശ്യമുളളവനെ സഹായിക്കാനും മാതൃരാജ്യത്തെ അതിരറ്റ സ്‌നേഹിക്കാനുളള ഹൃദയവുമാണ് ഒരുവന് വേണ്ടതെന്ന് മുര്‍ട്ടാസ പറയുന്നു
കാഴ്ചശക്തിയില്ലാത്ത ശാസ്ത്രജ്ഞന്‍; ജവാന്‍മാരുടെ കുടുംബത്തിന് 110 കോടി നല്‍കും; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

മുംബൈ: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ
കുടംബത്തിന് സഹായഹസ്തവുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇതിനിടെ  പ്രധാനമന്ത്രിയുടെ സഹായനിധിയിലേയ്ക്ക് കോടിക്കണക്കിന് രൂപ സഹായധനം വാഗ്ദാനം ചെയ്ത് രംഗത്തു വന്ന വ്യവസായ പ്രമുഖനെ അഭിനനന്ദങ്ങള്‍ കൊണ്ട് മൂടുകയാണ് സമൂഹമാധ്യമങ്ങള്‍

രാജസ്ഥാനിലെ കോട്ട സ്വദേശിയായ നാല്‍പ്പത്തിനാലുകാരന്‍ മുര്‍ട്ടാസ എ ഹമീദ് എന്ന വ്യവസായിയാണ് വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്കായി 110 കോടി രൂപ വാഗ്ദാനം ചെയ്തത്. സഹായധനം നല്‍കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രിയെ കാണാന്‍ അനുവാദം ചോദിച്ച് ഇമെയില്‍ സന്ദേശം അയക്കുകയും ചെയ്തിരുന്നു. 

ജന്‍മനാ കാഴ്ച ശക്തിയില്ലാത്ത ഹമീദ് കൊമേഴ്‌സ് ബിരുദധാരിയാണ്. ഇപ്പോള്‍ മുംബൈയില്‍ ഗവേഷകനായും ശാസ്ത്രജ്ഞനായും  പ്രവര്‍ത്തിക്കുകയാണ്. മാതൃരാജ്യത്തിന് വേണ്ടി വീരമൃത്യുവരിച്ചവരുടെ കുടുംബത്തെ സഹായിക്കുന്നതിനുള്ള പ്രോത്സാഹനമായിട്ടാണ്  ഈ സഹായവാഗ്ദാനം എന്ന് അദ്ദേഹം പറഞ്ഞു.

താന്‍ കണ്ടുപിടിച്ച ഫ്യുവല്‍ ബേണ്‍ റേഡിയേഷന്‍ ടെക്‌നോളജി ഉപയോഗിച്ചിരുന്നെങ്കില്‍ പുല്‍വാമ പോലെയുളള ഭീകരാക്രമണങ്ങള്‍ പരിശോധിക്കാന്‍ കഴിയുമായിരുന്നെന്ന് ഇദ്ദേഹം അവകാശപ്പെടുന്നു. ജിപിഎസ് സംവിധാനം പോലും ഇല്ലാതെ വാഹനങ്ങളും മറ്റ് വസ്തുക്കളും കണ്ടുപിടിക്കാനാവുന്ന സാങ്കേതിക വിദ്യയാണിത്. സഹായധനം നല്‍കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച്ച നടത്തി.  സഹായം ആവശ്യമുളളവനെ സഹായിക്കാനും മാതൃരാജ്യത്തെ അതിരറ്റ സ്‌നേഹിക്കാനുളള ഹൃദയവുമാണ് ഒരുവന് വേണ്ടതെന്ന് മുര്‍ട്ടാസ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com