ബാലികയെ വീട്ടുജോലിക്ക് നിര്‍ത്തി: ദമ്പതിമാരോട് നൂറ് മരത്തൈകള്‍ നടാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതി

കുറ്റകൃത്യത്തിന് കൂട്ടുനിന്ന ഏജന്റുമാരായ രണ്ടു പേരോട് ഇവര്‍ നടുന്ന മരത്തൈകള്‍ പരിപാലിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചത്. 
ബാലികയെ വീട്ടുജോലിക്ക് നിര്‍ത്തി: ദമ്പതിമാരോട് നൂറ് മരത്തൈകള്‍ നടാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതി

ഡല്‍ഹി: ബാലവേല ചെയ്യിപ്പിച്ചതിന് ദമ്പതികള്‍ക്ക് വ്യത്യസ്തമായ ശിക്ഷ വിധിച്ച് ഡല്‍ഹി ഹൈക്കോടതി. ദമ്പതികളോട് നൂറ് മരത്തൈകള്‍ നടനാണ് കോടതി ആവശ്യപ്പെട്ടത്. കൂടാതെ 1.5 ലക്ഷം രൂപ പിഴയും ഇവര്‍ അടയ്ക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കുറ്റകൃത്യത്തിന് കൂട്ടുനിന്ന ഏജന്റുമാരായ രണ്ടു പേരോട് ഇവര്‍ നടുന്ന മരത്തൈകള്‍ പരിപാലിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചത്. 

ഏജന്റുമാര്‍ക്ക് 10,000 രൂപ പിഴ അടയ്ക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചെയ്ത തെറ്റിന് പകരമായി സാമൂഹിക സേവനം നടത്താമെന്ന പ്രതികളുടെ അപേക്ഷ പരിഗണിച്ചാണ് കോടതി ഇത്തരത്തില്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചത്. ഈ പണം ബാലികയ്ക്ക് നല്‍കണമെന്ന് കോടതി പറഞ്ഞു. 

പ്രതികള്‍ മരത്തൈകള്‍ നടുന്നുണ്ടോ പരിപാലിക്കുന്നുണ്ടോ തുടങ്ങിയവ പരിശോധിക്കുന്നതിനായി ഡല്‍ഹി ഫോറസ്റ്റ് ഡെപ്യൂട്ടി കണ്‍സര്‍വേറ്ററെ കോടതി നിയോഗിച്ചിട്ടുണ്ട്. പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ ഇവര്‍ തൈകള്‍ നടണമെന്നാണ് ഉത്തരവ്. മൂന്നര വര്‍ഷം പ്രായമുള്ള ആറ് അടിയെങ്കിലും ഉയരമുള്ള തൈകളാണ് നടേണ്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com