ഭാര്യയെ ഉപേക്ഷിച്ച് വിദേശത്തേയ്ക്ക് കടന്നു; 45 പ്രവാസികളുടെ പാസ്‌പോര്‍ട്ടുകള്‍ റദ്ദാക്കി 

ഭാര്യമാരെ ഇന്ത്യയിലുപേക്ഷിച്ചു കടന്നുകളഞ്ഞ നാല്‍പ്പത്തഞ്ച് പ്രവാസി പുരുഷന്മാരുടെ പാസ്‌പോര്‍ട്ടുകള്‍ റദ്ദാക്കിയെന്ന് വനിതാ ശിശുവികസന വകുപ്പുമന്ത്രി മനേകാ ഗാന്ധി
ഭാര്യയെ ഉപേക്ഷിച്ച് വിദേശത്തേയ്ക്ക് കടന്നു; 45 പ്രവാസികളുടെ പാസ്‌പോര്‍ട്ടുകള്‍ റദ്ദാക്കി 

ന്യൂഡല്‍ഹി: ഭാര്യമാരെ ഇന്ത്യയിലുപേക്ഷിച്ചു കടന്നുകളഞ്ഞ നാല്‍പ്പത്തഞ്ച് പ്രവാസി പുരുഷന്മാരുടെ പാസ്‌പോര്‍ട്ടുകള്‍ റദ്ദാക്കിയെന്ന് വനിതാ ശിശുവികസന വകുപ്പുമന്ത്രി മനേകാ ഗാന്ധി. ഇത്തരത്തില്‍ വിദേശത്തേയ്ക്ക് കടന്നുകളയുന്ന പുരുഷന്മാര്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

എന്‍ആര്‍ഐ ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ ഉപേക്ഷിച്ചു കടന്നുകളയുന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ ഇന്റഗ്രേറ്റഡ് നോഡല്‍ ഏജന്‍സിക്ക് രൂപം നല്‍കിയിരുന്നു. ഭാര്യമാരെ ഉപേക്ഷിച്ചു കടന്ന എന്‍ആര്‍ഐ ഭര്‍ത്താക്കന്മാര്‍ക്കു വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു വരികയാണ് ഈ ഏജന്‍സി. ഇത്തരക്കാരായ നാല്‍പ്പത്തഞ്ചു പേരുടെ പാസ്‌പോര്‍ട്ടുകള്‍ വിദേശകാര്യ മന്ത്രാലയം തടഞ്ഞുവെച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

എന്‍ആര്‍ഐ ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിച്ചു പോകുന്ന സ്ത്രീകള്‍ക്കു നീതി ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെ രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചതായും മനേക പറഞ്ഞു. അതേസമയം ബില്‍ രാജ്യസഭ പാസാക്കത്തതില്‍ അവര്‍ നിരാശ പ്രകടിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com