അഭിനന്ദനന്റെ ആത്മവീര്യം ഇനി പാഠപുസ്തകത്തില്‍; തീരുമാനവുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍

രാജസ്ഥാന്‍ സര്‍ക്കാരാണ് സൈനികന്റെ സാഹസികത പാഠ്യവിഷയമാക്കാനുള്ള തീരുമാനം കൈക്കൊണ്ടത്
അഭിനന്ദനന്റെ ആത്മവീര്യം ഇനി പാഠപുസ്തകത്തില്‍; തീരുമാനവുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍

ജയ്പൂര്‍:  ഇന്ത്യന്‍ സൈനികരുടെ സമര്‍പ്പണവും ധീരതയും ദേശസ്‌നേഹവും വാനോളമുയര്‍ത്തിയ  അഭിനന്ദന്‍ വര്‍ധമാന്റെ ജീവിതം പാഠ്യവിഷയമാകുന്നു. രാജസ്ഥാന്‍ സര്‍ക്കാരാണ് സൈനികന്റെ സാഹസികത പാഠ്യവിഷയമാക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. ഇക്കാര്യം രാജസ്ഥാന്‍ വിദ്യാഭാ്യാസ മന്ത്രി ഗോവിന്ദ് സിങ് ഡോട്ടസ്ര ട്വിറ്ററില്‍ പങ്കുവെച്ചു. 

അഭിനന്ദന്റെ ധീരതയെക്കുറിച്ചുള്ള കഥകള്‍ രാജസ്ഥാനിലെ സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തുകയാണ്. അഭിനന്ദനോടുള്ള ബഹുമാന സൂചകമായാണ് ഇത്തരമൊരു തീരുമാനം. ജോധ്പൂരില്‍ നിന്നാണ് അഭിനന്ദന്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ'തെന്നും മന്ത്രി ട്വീറ്റ് ചെയ്തു.

പാക്കിസ്ഥാനില്‍ നിന്ന് മടങ്ങിയെത്തിയ വീരപുത്രന് രാജ്യം ഊഷ്മളമായ വരവേല്‍പ്പ് നല്‍കിയിരുന്നു. അതിനിടെ ഭഗവാന്‍ മഹാവീര്‍ അഹിംസ പുരസ്‌കാരവും അ്‌ദ്ദേഹത്തെ തേടിയെത്തിയിരുന്നു. 2.51 ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

വ്യോമസേനയുടെ ഏറ്റവും മികച്ച പൈലറ്റുമാരില്‍ ഒരാളാണ് അഭിനന്ദന്‍ വര്‍ധമാന്‍. വ്യോമയാനചരിത്രത്തില്‍ ആദ്യമായി ഒരു എഫ് 16 യുദ്ധവിമാനം മിഗ് 21 ഉപയോഗിച്ച് വെടിവച്ചിട്ട പോരാളിയാണ് അദ്ദേഹം.ഫെബ്രുവരി 27നാണ് പാക് വിമാനങ്ങളെ തുരത്തിയ മിഗ്-21 വിമാനം തകര്‍ന്നുവീണ് അഭിനന്ദന്‍ പാക് പിടിയിലായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com