'നാം രണ്ട് , നമുക്ക് മൂന്ന്'; ജനസംഖ്യ വര്‍ധിപ്പിക്കാന്‍ ആഹ്വാനവുമായി ജൈന മഹാസഭ

മൂന്നാമത്തെ കുട്ടിയുടെ വിദ്യാഭ്യാസം സംഘം ഏറ്റെടുക്കുമെന്നും സംന്യാസികള്‍ അറിയിച്ചു. ഇതിനായി വിശ്വാസികള്‍ തന്നെ ഫണ്ട് സ്വരൂപിക്കാനാണ് തീരുമാനം.
'നാം രണ്ട് , നമുക്ക് മൂന്ന്'; ജനസംഖ്യ വര്‍ധിപ്പിക്കാന്‍ ആഹ്വാനവുമായി ജൈന മഹാസഭ

മുംബൈ: 'നാം ഒന്ന് നമുക്ക് മൂന്ന്' എന്ന മുദ്രാവാക്യവുമായ അഖിലേന്ത്യാ ജൈന മഹാസഭ. ദിംഗബര ജൈന മഹിഷ്മതിയാണ്  ദമ്പതിമാരോട്  കുറഞ്ഞത് മൂന്ന് മക്കളെങ്കിലും ജൈന കുടുംബങ്ങളില്‍ വേണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. ജൈനമത വിശ്വാസികളുടെ എണ്ണത്തില്‍ ക്രമാതീതമായ കുറവ് സംഭവിക്കുന്നതിനെ തുടര്‍ന്ന് രണ്ടില്‍ കൂടുതല്‍ മക്കള്‍ ഉണ്ടാവുന്നതിനെ പ്രോത്സാഹിപ്പിക്കാന്‍ തീരുമാനമായത്. രണ്ട് മക്കളില്‍ കൂടുതല്‍ ഉള്ളവര്‍ക്കായി ആനുകൂല്യങ്ങളും ജൈന സമൂഹങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. 

മൂന്നാമത്തെ കുട്ടിയുടെ വിദ്യാഭ്യാസം സംഘം ഏറ്റെടുക്കുമെന്നും സംന്യാസികള്‍ അറിയിച്ചു. ഇതിനായി വിശ്വാസികള്‍ തന്നെ ഫണ്ട് സ്വരൂപിക്കാനാണ് തീരുമാനം. തുടക്കത്തില്‍ ദിഗംബര ജൈന വിഭാഗങ്ങള്‍ക്കിടയില്‍ ജനസംഖ്യാ വര്‍ധനവ് നടപ്പിലാക്കാനും ക്രമേണെ മറ്റുള്ളവരിലേക്ക് സന്ദേശമെത്തിക്കാനുമാണ് ജൈനസഭ പദ്ധതിയിടുന്നത്. 

ജൈനമത വിശ്വാസികള്‍ക്കിടയില്‍ വിവാഹബന്ധം വേര്‍പെടുത്തുന്നത് അവസാനിപ്പിക്കാനും സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ദമ്പതിമാര്‍ക്ക് കൗണ്‍സിലിങ് നല്‍കി കുടുംബ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരണമെന്നാണ് അതത് ജൈന്‍ ക്ഷേത്രാധികാരികള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. 

2001 ല്‍ 42 ലക്ഷം ജൈനനന്‍മാരാണ് രാജ്യത്തുണ്ടായിരുന്നതെങ്കില്‍ ഇത് 2011 എത്തിയപ്പോള്‍ വെറും 44 ലക്ഷം മാത്രമായേ വര്‍ധിച്ചുള്ളൂ. ഇതേ സമയത്ത് ഇന്ത്യന്‍ ജനസംഖ്യ 102 കോടിയില്‍ നിന്ന് 120 കോടിയിലേക്ക് എത്തിയതായും ജൈനസഭകളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നാമമാത്രമായ വളര്‍ച്ച മാത്രമാണ് ജൈനവിശ്വാസികള്‍ക്കുണ്ടായത്. ഇത് പരിഹരിക്കുന്നതിനായി സാന്താനോത്പാദനം പ്രോത്സാഹിപ്പിക്കാനാണ് സഭയുടെ തീരുമാനം.

 ദേശീയ കുടുംബാരോഗ്യ സര്‍വ്വേയുടെ കണക്ക് അനുസരിച്ച് ജൈന സ്ത്രീകളിലെ പ്രത്യുത്പാദന നിരക്ക് വെറും 1.2 ശതമാനം മാത്രമാണ്. ഹിന്ദു സ്ത്രീകളില്‍ ഇത് 2.13 ഉം മുസ്ലിം സ്ത്രീകളില്‍ 2.6 ശതമാനവുമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com