ബലാകോട്ടില്‍ ഇന്ത്യ നടത്തിയത് സൈനിക ആക്രമണം അല്ല; ഭീകര കേന്ദ്രങ്ങളെ നശിപ്പിച്ചെന്ന് നിര്‍മ്മലാ സീതാരാമന്‍

തെരഞ്ഞെടുപ്പും ബലാകോട്ടുമായി ഒരു ബന്ധവുമില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തിയ സൈനിക നടപടിയാണ് ബലാകോട്ട് ആക്രമണമെന്ന പ്രതിപക്ഷത്തിന്റെ വാദം അടിസ്ഥാന രഹിതമാണെന്നും അവര്‍
ബലാകോട്ടില്‍ ഇന്ത്യ നടത്തിയത് സൈനിക ആക്രമണം അല്ല; ഭീകര കേന്ദ്രങ്ങളെ നശിപ്പിച്ചെന്ന് നിര്‍മ്മലാ സീതാരാമന്‍

ചെന്നൈ: പാകിസ്ഥാനിലെ ബലാകോട്ടില്‍ ഇന്ത്യ നടത്തിയത് സൈനിക ആക്രമണം അല്ലെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍. ഭീകര കേന്ദ്രങ്ങളെ തകര്‍ക്കുക മാത്രമാണ് വ്യോമസേന ചെയ്തത്. തെരഞ്ഞെടുപ്പും ബലാകോട്ടുമായി ഒരു ബന്ധവുമില്ലെന്നും അവര്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തിയ സൈനിക നടപടിയാണ് ബലാകോട്ട് ആക്രമണമെന്ന പ്രതിപക്ഷത്തിന്റെ വാദം അടിസ്ഥാന രഹിതമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വ്യോമസേന ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചത്. അതൊരിക്കലും സൈനിക നടപടിയാവില്ലെന്നും മന്ത്രി വ്യക്തമാക്കി.

വിദേശമാധ്യമങ്ങളും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മമതാ ബാനര്‍ജിയുമെല്ലാം ആക്രമണത്തെ കുറിച്ച് സംശയം പ്രകടിപ്പിച്ചതോടെയാണ് പ്രതിരോധമന്ത്രിയുടെ വിശദീകരണം.

ബലാകോട്ടില്‍ സൈന്യം എന്താണ് ചെയ്തതെന്ന് അറിയുന്നതിന് രാജ്യത്തെ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ദിഗ് വിജയ് സിങും കപില്‍ സിബലും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com