ബാങ്ക് വിളിക്കൊപ്പം 'സുപ്രഭാത'വും ഉയരട്ടെ, പുല്‍വാമയില്‍ ക്ഷേത്രം പുനര്‍നിര്‍മിക്കാന്‍ മതവൈരമില്ലാതെ ഒരു ഗ്രാമം 

എണ്‍പത് വര്‍ഷം പഴക്കമുള്ള അമ്പലമാണ് പുനര്‍നിര്‍മിക്കുന്നത്. 
ബാങ്ക് വിളിക്കൊപ്പം 'സുപ്രഭാത'വും ഉയരട്ടെ, പുല്‍വാമയില്‍ ക്ഷേത്രം പുനര്‍നിര്‍മിക്കാന്‍ മതവൈരമില്ലാതെ ഒരു ഗ്രാമം 

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തെതുടര്‍ന്ന് നിര്‍ത്തിവയ്‌ക്കേണ്ടിവന്ന ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും തുടക്കമിട്ട് ഒരു ഗ്രാമം. ഹിന്ദു എന്നോ മുസ്ലീം എന്നോ വേര്‍തിരിവില്ലാതെ ഒരു മനസോടെയാണ് ഈ ഗ്രാമത്തിലുള്ളവര്‍ ക്ഷേത്രം പുനര്‍ നിര്‍മ്മിക്കാന്‍ മുന്നിട്ടിറങ്ങുന്നത്. മഹാശിവരാത്രിയോട് അനുബന്ധിച്ച് ഇന്നലെ മുതലാണ് അമ്പലത്തിന്റെ പണകള്‍ വീണ്ടും ആരംഭിച്ചത്.

മുസ്ലീം സഹോദരങ്ങളും പണ്ഡിറ്റുമാരും ഒന്നിച്ചാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പണിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്ക് കാശ്മീരി സ്‌പെഷ്യല്‍ കെഹ്വ ചായ പകര്‍ന്നാണ് മുസ്ലീം വിശ്വാസികള്‍ ഒപ്പം കൂടിയത്. ബാങ്ക് വിളിക്കുമ്പോള്‍ അമ്പലമണിയും കേള്‍ക്കാനാണ് ഇഷ്ടപ്പെടുന്നതെന്ന്  നാട്ടുകാര്‍ പറയുന്നു. 

എണ്‍പത് വര്‍ഷം പഴക്കമുള്ള അമ്പലമാണ് പുനര്‍നിര്‍മിക്കുന്നത്. പുല്‍വാമയില്‍ നിന്ന് 15കിലോമീറ്റര്‍ മാറി അച്ഛന്‍ ഗ്രാമത്തിലാണ് ഈ കാഴ്ച. ഗ്രാമത്തില്‍ ഒരു പണ്ഡിറ്റ് കുടുംബം മാത്രമാണ് അവശേഷിക്കുന്നതെങ്കിലും ക്ഷേത്രം പുനരുദ്ധരിക്കാന്‍ ഊര്‍ജിത പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. പണ്ഡിറ്റ് കുടുംബം മസ്ജിദ് കമ്മറ്റിയെ സമീപിച്ചപ്പോഴാണ് പണികള്‍ വീണ്ടും ആരംഭിച്ചത്. 

തങ്ങള്‍ക്ക് ചുറ്റുമുള്ള മുസ്ലീം സഹോദരങ്ങളെക്കുറിച്ച് പറയുമ്പോള്‍ നൂറ് നാവാണ് പണ്ഡിറ്റ് കുടുംബത്തിലെ അംഗങ്ങള്‍ക്ക്. ഒറ്റപ്പെടല്‍ അനുഭവപ്പെടാതിരിക്കാന്‍ അവര്‍ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാറുണ്ടെന്നും മറ്റ് ഗ്രാമങ്ങളിലേക്ക് കുടിയേറിയ സ്വന്തക്കാരേക്കാള്‍ വലുതാണ് അയല്‍ക്കാരെന്നും പണ്ഡിറ്റ് കുടുംബാംഗങ്ങള്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com