'മോദിയുണ്ടോ, എന്തും സാധ്യം' ; വ്യോമാക്രമണം വോട്ടാക്കി മാറ്റാന്‍ ബിജെപി ;  പ്രചാരണ ഗാനമൊരുങ്ങുന്നു

'മോദിയുണ്ടോ, എന്തും സാധ്യം' എന്നതായിരിക്കും പ്രധാന മുദ്രാവാക്യം
'മോദിയുണ്ടോ, എന്തും സാധ്യം' ; വ്യോമാക്രമണം വോട്ടാക്കി മാറ്റാന്‍ ബിജെപി ;  പ്രചാരണ ഗാനമൊരുങ്ങുന്നു


ന്യൂഡല്‍ഹി : അതിര്‍ത്തി കടന്ന് ബലാകോട്ടിലെ ഭീകരക്യാമ്പുകളില്‍ വ്യോമാക്രമണം നടത്തിയത് ബിജെപി തെരഞ്ഞെടുപ്പില്‍ പ്രചരണായുധമാക്കുന്നു. വ്യോമാക്രമണത്തിലൂടെ ദേശീയവികാരം കൂടുതല്‍ ശക്തമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ദേശീയത മുഖ്യ വിഷയമാകുന്ന തരത്തില്‍ പ്രചാരണ തന്ത്രം പുതുക്കിപ്പണിയാനാണ് ബിജെപിയുടെ തീരുമാനം.

'മോദിയുണ്ടോ, എന്തും സാധ്യം' എന്നതായിരിക്കും പ്രധാന മുദ്രാവാക്യം. ഇന്ത്യയുടെ വ്യോമാക്രമണത്തെ ആസ്പദമാക്കി പ്രചാരണഗാനം തയ്യാറാക്കും. പ്രശസ്ത ഗാനരചയിതാവ് പ്രസൂണ്‍ ജോഷിയാണ് ഗാനം രചിക്കുക. 

'രാജ്യത്തിന്റെ തല താഴാന്‍ അനുവദിക്കില്ല' എന്നതായിരിക്കും ബിജെപിയുടെ പ്രചാരണത്തിന്റെ മുഖ്യവാചകം. ഈ തരത്തിലുള്ള പ്രചാരണം രാജസ്ഥാനില്‍ ആരംഭിച്ചുകഴിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com