രാഹുലിന്റെ ശ്രമം ഫലം കണ്ടില്ല; ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും

ഡല്‍ഹിയില്‍ ആം ആദ്മിയുമായി സഖ്യമില്ലെന്ന് ഡല്‍ഹി പിസിസി - കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും 
രാഹുലിന്റെ ശ്രമം ഫലം കണ്ടില്ല; ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും. ആം ആദ്മിയുമായി സഖ്യമില്ലെന്ന് കോണ്‍ഗ്രസിന്റെ ഡല്‍ഹി ഘടകത്തിന്റെ ചുമതലയുള്ള ഷീലാ ദീക്ഷിത് അറിയിച്ചു. സഖ്യസാധ്യത സംബന്ധിച്ച് രാഹുല്‍ ഗാന്ധി പിസിസി പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ സഖ്യം വേണ്ടെന്ന നിലപാട് പിസിസി ആവര്‍ത്തിച്ചു. തുടര്‍ന്ന് സഖ്യസാധ്യത ഉപേക്ഷിക്കുകയായിരുന്നു. 


സഖ്യം രൂപീകരിക്കാനുളള ആവശ്യം കോണ്‍ഗ്രസ് നിരസിച്ചു എന്ന് ആരോപിച്ച് അരവിന്ദ് കെജ്‌രിവാളാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ആറ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പിന്നീട് സഖ്യസാധ്യത ആരാഞ്ഞ് രാഹുല്‍ ഗാന്ധി ഇടപെടുകയായിരുന്നു. 

ഇത്തവണ ബിജെപിയെ പരാജയപ്പെടുത്താന്‍ സഖ്യംരൂപീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്ന ആവശ്യം അരവിന്ദ് കെജ്‌രിവാളാണ് ആദ്യം ഉന്നയിച്ചത്. സമാനചിന്താഗതിക്കാരെ സംഘടിപ്പ് ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ മഹാറാലിയും സംഘടിപ്പിച്ചിരുന്നു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, അന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തുടങ്ങിയ നിരവധി പ്രതിപക്ഷ നേതാക്കന്‍മാരും റാലിയില്‍ സംബന്ധിച്ചിരുന്നു. ഡല്‍ഹിയിലെ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളിലും കഴിഞ്ഞ തെരഞ്ഞടുപ്പില്‍ ബിജെപിക്കായിരുന്നു വിജയം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com