ചെന്നൈ സെൻട്രൽ അല്ല, ഇനി 'എംജിആർ റെയിൽവേ സ്റ്റേഷൻ'; പേര് മാറ്റം ഉടനെന്ന് പ്രധാനമന്ത്രി

തമിഴ്നാട്ടിൽ നിന്നും പുറപ്പെടുന്നതും തമിഴ്നാട്ടിലേക്ക് വരുന്നതുമായ വിമാനങ്ങളിൽ യാത്രക്കാർക്കുള്ള നിർദ്ദേശങ്ങൾ തമിഴിൽ നൽകുന്ന കാര്യം സർക്കാർ ​ഗൗരവമായി ആലോചിക്കുമെന്നും അദ്ദേഹം
ചെന്നൈ സെൻട്രൽ അല്ല, ഇനി 'എംജിആർ റെയിൽവേ സ്റ്റേഷൻ'; പേര് മാറ്റം ഉടനെന്ന് പ്രധാനമന്ത്രി

കാഞ്ചീപുരം:  തമിഴ്നാട് മുൻ മുഖ്യമന്ത്രി എംജി രാമചന്ദ്രന്റെ പേരിൽ ഇനി മുതൽ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എംജിആർ സാധാരണക്കാർക്ക് വേണ്ടിയാണ് പ്രവർത്തിച്ചതെന്നും ദാരിദ്യ നിർമ്മാർജനത്തിനുള്ള പോരാട്ടത്തിൽ എംജിആറിന്റെ പങ്ക് വിസ്മരിക്കാനാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.  എംജിആർ റെയിൽവേസ്റ്റേഷൻ എന്നാവും ചെന്നൈ സെൻട്രൽ പേര് മാറുക. ഇതിനായുള്ള നടപടികൾ എത്രയും വേ​ഗം പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

തമിഴ്നാട്ടിൽ നിന്നും പുറപ്പെടുന്നതും തമിഴ്നാട്ടിലേക്ക് വരുന്നതുമായ വിമാനങ്ങളിൽ യാത്രക്കാർക്കുള്ള നിർദ്ദേശങ്ങൾ തമിഴിൽ നൽകുന്ന കാര്യം സർക്കാർ ​ഗൗരവമായി ആലോചിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. 

ബിജെപിയും എഐഎഡിഎംകെയുമായി ചേർന്നുണ്ടാക്കിയ തെരഞ്ഞെടുപ്പ് സഖ്യത്തിന് ശേഷം പ്രധാനമന്ത്രി ആദ്യമായാണ് തമിഴ്നാട്ടിൽ റാലി നടത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com