സമ്പാദ്യത്തില്‍ നിന്ന് കുംഭമേളയിലെ ശുചീകരണ തൊഴിലാളികള്‍ക്ക് മോദി വക 21 ലക്ഷം രൂപ 

നമ്മുടെ സംസ്‌കാരവും ആത്മീയതയും വിളിച്ചോതുന്ന കുംഭമേള വരാനിരിക്കുന്ന നല്ല  കാലത്തെ ഓര്‍മ്മപ്പെടുത്തുകയാണെന്ന് മോദി 
സമ്പാദ്യത്തില്‍ നിന്ന് കുംഭമേളയിലെ ശുചീകരണ തൊഴിലാളികള്‍ക്ക് മോദി വക 21 ലക്ഷം രൂപ 

ന്യൂഡല്‍ഹി: തന്റെ അക്കൗണ്ടിലെ സമ്പാദ്യം കുംഭമേളയിലെ ശുചീകരണ തൊഴിലാളികള്‍ക്ക് നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. 21 ലക്ഷം രൂപയാണ് ശുചീകരണതൊഴിലാളികളുടെ അഭിവൃദ്ധിക്കായി മോദി മാറ്റിവെച്ചത്. 

നമ്മുടെ സംസ്‌കാരവും ആത്മീയതയും വിളിച്ചോതുന്ന കുംഭമേള വരാനിരിക്കുന്ന നല്ല  കാലത്തെ ഓര്‍മ്മപ്പെടുത്തുകയാണെന്ന് മോദി പറഞ്ഞു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആസാധാരണമായ സംഘാടകത്വം വിളിച്ചോതുന്നതാണ് കുംഭമേളയുടെ വിജയം. യുപിയിലെ മുഴുവന്‍ ജനങ്ങളുടെയും പ്രത്യേകിച്ച് പ്രയാഗ് രാജിലെ ജനങ്ങളുടെയും പ്രവര്‍ത്തനങ്ങളെയും മോദി പ്രശംസിച്ചു. കുംഭയില്‍ പങ്കാളികളായ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയെന്നും മോദി പറഞ്ഞു.

നിരവധി കാരണങ്ങളാല്‍ ഈ കുംഭമേള ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. അതില്‍ ഏറെ പ്രധാനം വൃത്തിയും, ശുചീകരണവുമാണ്. പങ്കെടുത്തവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണ് ഉണ്ടായത്. കുംഭമേള നഗരിയെ വൃത്തിയായി സൂക്ഷിച്ച ശുചീകരണ തൊഴിലാളികളെയും മോദി അഭിനന്ദിച്ചു. 

ഫെബ്രുവരി 24ന് കുംഭമേളയില്‍ പങ്കെടുക്കാനെത്തിയ മോദി ശുചീകരണ തൊഴിലാളികളോടുളള നന്ദി സൂചകമായി അവരുടെ പാദം കഴുകി വൃത്തിയാക്കിയിരുന്നു. പ്രധാനമന്ത്രിക്ക് ലഭിച്ച സോള്‍ സമാധാനപുരസ്‌കാരത്തിന്റെ തുകയായ ഒന്നരക്കോടി രൂപ ഗംഗയുടെ ശുചീകരണത്തിനായി മോദി സംഭാവന ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com