റഫേൽ വിവാദത്തിനിടെ അനിൽ അംബാനിക്ക് ​ഗുജറാത്തിൽ 648 കോടിയുടെ കരാർ

എൽ ആൻഡ് ടി, അഫ്​കോൻസ്​, ദിലിപ്​ ബിൽഡ്​ കൺസ്​ട്രക്ഷൻസ്​, ഗായത്രി പ്രൊജക്​ട്​ തുടങ്ങി ഒൻപതോളം കമ്പനികളെ പിന്തള്ളിയാണ് ​ അനിൽ അംബാനിയുടെ റിലയൻസ്​ ഇൻ​ഫ്രാസ്​ട്രക്​ചർ കരാർ സ്വന്തമാക്കിയത്
റഫേൽ വിവാദത്തിനിടെ അനിൽ അംബാനിക്ക് ​ഗുജറാത്തിൽ 648 കോടിയുടെ കരാർ

ന്യൂഡൽഹി : റാഫേൽ വിവാദം കത്തിനിൽക്കുന്നതിനിടെ ഗുജറാത്തിൽ വിമാനത്താവളം നിർമിക്കുന്നതിന് അനിൽ അംബാനിക്ക്​ 648 കോടിയുടെ കരാർ. രാജ്​കോട്ടിലെ ഹിരാസറിൽ വിമാനത്താവളം നിർമിക്കുന്നതിനാണ്​ റിലയൻസ്​ ഇൻഫ്രാസ്​ട്രക്​ചറിന്​​ എയർപോർട്ട് അതോറിട്ട് ഓഫ് ഇന്ത്യ കരാർ നൽകിയത്​.

എൽ ആൻഡ് ടി, അഫ്​കോൻസ്​, ദിലിപ്​ ബിൽഡ്​ കൺസ്​ട്രക്ഷൻസ്​, ഗായത്രി പ്രൊജക്​ട്​ തുടങ്ങി ഒൻപതോളം കമ്പനികളെ പിന്തള്ളിയാണ് ​ അനിൽ അംബാനിയുടെ റിലയൻസ്​ ഇൻ​ഫ്രാസ്​ട്രക്​ചർ കരാർ സ്വന്തമാക്കിയത്​. സാങ്കേതിക മികവിൽ 92.2 എന്ന ഉയർന്ന സ്​കോറാണ് റിലയൻസ് ഇൻഫ്രാസ്ട്രക്ചർ നേടിയത്. വിമാനത്താവള ഡിസൈനിംഗ്, എൻജിനീയറിംഗ്​, റൺവേകളുടെ നിർമാണം, ടാക്​സിവേ, അപ്രോൺ, ഫയർ സ്​റ്റേഷൻ എന്നിവയുടെ നിർമാണം ടെസ്​റ്റനിംഗ് ആൻഡ്​ കമ്മിഷനിംഗ് ഒാഫ്​ ഇൻസ്​ട്രുമെന്റ്​ ലൈറ്റനിംഗ്​ സിസ്​റ്റം എന്നിവയെല്ലാമാണ്​ അനിൽ അംബാനിയുടെ കമ്പനി നിർവഹിക്കുക. 

30 മാസം കൊണ്ട് വിമാനത്താവളത്തിന്റെ നിർമ്മാണം പൂർത്തിയാക്കണമെന്നാണ് കരാർ.അഹമ്മദാബാദിൽ നിന്ന്​ രാജ്​കോട്ടിലേക്ക്​ പോകുന്ന ദേശീയപാതയുടെ സമീപത്താണ്​ പുതിയ വിമാനത്താവളം നിർമ്മിക്കുന്നത്​.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com