ജമ്മു ബസ് സ്റ്റാന്റിലെ സ്‌ഫോടനം; ഹിസ്ബുള്‍ ഭീകരന്‍ അറസ്റ്റില്‍

 40 ജവാന്‍മാരുടെ മരണത്തിന് ഇടയാക്കിയ പുല്‍വാമ ഭീകരാക്രമണം കഴിഞ്ഞ് മൂന്നാഴ്ച തികയുമ്പോഴാണ് ഈ സംഭവം 
ജമ്മു ബസ് സ്റ്റാന്റിലെ സ്‌ഫോടനം; ഹിസ്ബുള്‍ ഭീകരന്‍ അറസ്റ്റില്‍

ജമ്മു: ജമ്മുവിലെ ബസ് സ്റ്റാന്‍ഡില്‍ ഒരാളുടെ മരണത്തിനിടയാക്കിയ ഗ്രനേഡാക്രമണത്തിന് പിന്നില്‍ ഭീകര സംഘടനയാണെന്ന് പോലീസ്. ഹിസ്ബുള്‍ ജില്ലാ കമാന്‍ഡര്‍ ഫാറൂഖ് അഹമ്മദ് ബട്ടാണ് സ്‌ഫോടനം ആസുത്രണം ചെയ്തതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. 

രാവിലെയുണ്ടായ ഗ്രനേഡാക്രമണത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റിരുന്നു. 17 കാരനായ ഉത്തര്‍ഖണ്ഡ് സ്വദേശി മുഹമ്മദ് ഷരീഖാണ് ചികിത്സയിലിരിക്കെ മരിച്ചത്. 40 ജവാന്‍മാരുടെ മരണത്തിന് ഇടയാക്കിയ പുല്‍വാമ ഭീകരാക്രമണം കഴിഞ്ഞ് മൂന്നാഴ്ച തികയുമ്പോഴാണ് ഈ സംഭവം. 

ബസ് സ്റ്റാന്റില്‍ ഗ്രനേഡ് എറിഞ്ഞയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഡിജിപി ദില്‍ഭാഗ് സിങ് പറഞ്ഞു. യാസിര്‍ ഭട്ട് എന്നാണ് ഇയാളുടെ പേര്. കുറ്റം ഇയാള്‍ സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു. ഹിസ്ബുള്‍ ജില്ലാ കമാന്‍ഡറാണ് ആക്രമണം നടത്താന്‍ തന്നെ ചുമതലപ്പെടുത്തിയതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞതായി ഡിജിപി വ്യക്തമാക്കി.

ജമ്മു നഗരത്തിന്റെ ഹൃദയഭാഗത്താണ് സ്റ്റാന്‍ഡ്. കഴിഞ്ഞ 10 മാസത്തിനിടെ പ്രദേശേത്ത് ഉണ്ടാകുന്ന മൂന്നാമത്തെ ഗ്രനേഡ് ആക്രമണമാണ് ഇത്. ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ചതാണെന്നാണ് ആദ്യം കരുതിയത്. ബസില്‍ യാത്രക്കാരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല. പ്രദേശം സുരക്ഷാസേനയുടെ നിയന്ത്രണത്തിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com