ജ്വല്ലറിയില്‍ നിന്ന് വജ്ര കമ്മല്‍ മോഷ്ടിച്ചത് എലി, പാര്‍വതീ ദേവിയ്ക്കുള്ള സമ്മാനമല്ലേ കൊണ്ടു പൊയ്‌ക്കോട്ടെയെന്ന് കടക്കാരന്‍ 

കമ്മല്‍ കണ്ടെത്തിയാലും അത് താന്‍ വില്‍പനയ്ക്ക് വയ്ക്കില്ലെന്നും കേദര്‍നാഥില്‍ ദക്ഷിണയായി സമര്‍പ്പിക്കുമെന്നുമാണ് സ്വര്‍ണവ്യാപാരിയുടെ വാക്കുകള്‍
ജ്വല്ലറിയില്‍ നിന്ന് വജ്ര കമ്മല്‍ മോഷ്ടിച്ചത് എലി, പാര്‍വതീ ദേവിയ്ക്കുള്ള സമ്മാനമല്ലേ കൊണ്ടു പൊയ്‌ക്കോട്ടെയെന്ന് കടക്കാരന്‍ 

പാട്‌ന: ജ്വല്ലറിയില്‍ നിന്ന് വജ്ര കമ്മല്‍ മോഷണം പോയതിന് പിന്നാലെ കട്ടത് എലിയാണെന്ന കണ്ടെത്തലുമായി കട ഉടമ. കമ്മല്‍ നഷ്ടപ്പെട്ടതിന് നിരാശനാകാതെ സന്തോഷിക്കുകയായിരുന്നു ഇയാള്‍. മഹാശിവരാത്രിയുടെ ദിനത്തില്‍ തന്റെ കടയില്‍ നടന്ന മോഷണം ഒരു എലിയാണ് നടത്തിയതെന്നും പാര്‍വതീ ദേവിക്ക് സമ്മാനിക്കാനാണ് എലി കമ്മല്‍ മോഷ്ടിച്ചതെന്നുമാണ് ധീരജ് കുമാര്‍ എന്ന സ്വര്‍ണവ്യാപാരിയുടെ കണ്ടെത്തല്‍. 

എലിയെ ദൈവത്തിന്റെ പ്രതിനിധിയായാണ് താന്‍ കാണുന്നതെന്നും മഹാശിവരാത്രിക്ക് പാര്‍വതീ ദേവിക്ക് സമ്മാനിക്കാനാണ് തന്റെ കടയില്‍ നിന്ന് കമ്മല്‍ മോഷ്ടിച്ചതെന്നുമാണ് ഇയാള്‍ പറയുന്നത്. ഇതിനായി തന്റെ കട തിരഞ്ഞെടുത്തതില്‍ വളരെയധികം സന്തോഷമുണ്ടെന്നും ധീരജ് കൂട്ടിച്ചേര്‍ത്തു. 

മോഷണം സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ടെന്നും ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന മഞ്ഞ പ്ലാസ്റ്റിക് ബാഗുമായി എലി പോകുന്നത് ദൃശ്യങ്ങളില്‍ കണ്ടെന്നുമാണ് ധീരജ് അവകാശപ്പെടുന്നത്. കമ്മല്‍ കണ്ടെത്തിയാലും അത് താന്‍ വില്‍പനയ്ക്ക് വയ്ക്കില്ലെന്നും കേദര്‍നാഥില്‍ ദക്ഷിണയായി സമര്‍പ്പിക്കുമെന്നുമാണ് ഇയാളുടെ വാക്കുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com