പീഡനക്കേസ് പ്രതിയെ പിടിക്കാന്‍ പോയ പൊലീസുകാരെ വളഞ്ഞിട്ട് തല്ലി; രണ്ടുപേരുടെ നില ഗുരുതരം

അറസ്റ്റ് ചെയ്യുന്നതിനായി ഇയാളുടെ വീട്ടിലേക്ക് എത്തിയ പൊലീസ് സംഘത്തെ ഒരു കൂട്ടം ആളുകള്‍ തടഞ്ഞുനിര്‍ത്തുകയും മര്‍ദിക്കുകയുമായിരുന്നു
പീഡനക്കേസ് പ്രതിയെ പിടിക്കാന്‍ പോയ പൊലീസുകാരെ വളഞ്ഞിട്ട് തല്ലി; രണ്ടുപേരുടെ നില ഗുരുതരം

ഗയ; രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവന്ന ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ എത്തിയ ആറംഗ പൊലീസ് സംഘത്തെ ഒരുകൂട്ടം പേര്‍ ചേര്‍ന്ന് തല്ലിച്ചതച്ചു. ബിഹാറിലെ നവാഡ ജില്ലായിലാണ് സംഭവം. രണ്ട് പൊലീസുകാരുടെ നില ഗുരുതരമാണ്.പ്രതിയെ പിടിക്കാന്‍ ഇയാളുടെ വീട്ടില്‍ എത്തിയപ്പോഴാണ് പൊലീസ് സംഘം ആക്രമിക്കപ്പെടുന്നത്. രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ നില ഗുരുതരമാണ്. 

അറസ്റ്റ് ചെയ്യുന്നതിനായി ഇയാളുടെ വീട്ടിലേക്ക് എത്തിയ പൊലീസ് സംഘത്തെ ഒരു കൂട്ടം ആളുകള്‍ തടഞ്ഞുനിര്‍ത്തുകയും മര്‍ദിക്കുകയുമായിരുന്നു. പൊലീസ് എത്തി പരിശോദന നടത്തിയതിനെ തുടര്‍ന്ന് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളെ തിരികെ എത്തിച്ചു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെയാണ് ആക്രമിക്കപ്പെട്ടത്. ആറുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ആക്രമണം നടത്തിയവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com