ബിജെപി സ്ഥാനാർത്ഥി പട്ടിക അടുത്തയാഴ്ച ;75 വയസ് കഴിഞ്ഞവർ കളത്തിൽ ഉണ്ടാകുമോ? ലക്ഷ്യം അദ്വാനി ?

ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക അടുത്തയാഴ്ചയെന്ന് പാര്‍ലമെന്ററി ബോര്‍ഡ് യോഗം - എഴുപത്തിയഞ്ചു കഴിഞ്ഞവരും സ്ഥാനാര്‍ത്ഥികളാകും 
ബിജെപി സ്ഥാനാർത്ഥി പട്ടിക അടുത്തയാഴ്ച ;75 വയസ് കഴിഞ്ഞവർ കളത്തിൽ ഉണ്ടാകുമോ? ലക്ഷ്യം അദ്വാനി ?

ന്യൂഡല്‍ഹി: ലോക് സഭാ തെരഞ്ഞെടുപ്പിൽ 75 വയസു കഴിഞ്ഞവരെ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. ഇക്കാര്യത്തിൽ അന്തിമ തീരുമാനം അടുത്ത ദിവസം ഉണ്ടായേക്കും. നേരത്തെ മന്ത്രിമാരുടെ ഉയർന്ന പ്രായപരിധി 75 ആക്കിയിരുന്നു. ഇതോടെ അദ്വാനിയെ സ്ഥാനാർത്ഥിയാക്കുമോ എന്ന കാര്യത്തിൽ കാര്യത്തിൽ ബി ജെ പി യിൽ തിരുമാനമായില്ല.

ഈയാഴ്ചയുടെ അവസാനമോ, അടുത്തയാഴ്ചയോ തെരഞ്ഞടുപ്പ് തിയ്യതി പ്രഖ്യാപിച്ചേക്കും. ഏപ്രില്‍-മെയ് മാസങ്ങളിലാവും തെരഞ്ഞടുപ്പ്. യോഗത്തില്‍ കേന്ദ്രമന്ത്രിമാരായ സുഷമാ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി, നിതിന്‍ ഗഡ്കരി, രാജ്‌നാഥ് സിങ് തുടങ്ങിയവര്‍ പങ്കെടുത്തു. യോഗത്തില്‍ തെരഞ്ഞടുപ്പില്‍ പ്രധാനമായും സ്വീകരിക്കേണ്ട കാര്യങ്ങളാണ് ചര്‍ച്ചയായത്. അടുത്തയാഴ്ച പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് യോഗത്തിന് ശേഷം മുതിര്‍ന്ന നേതാവ് വ്യക്തമാക്കി. 

നരേന്ദ്ര മോദി 2014 ല്‍ പ്രധാനമന്ത്രിയായപ്പോഴാണു ബിജെപി കേന്ദ്രമന്ത്രിമാര്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും 75 പ്രായപരിധി ഏര്‍പ്പെടുത്തിയത്. മോദിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തെ എതിര്‍ത്ത മുതിര്‍ന്ന നേതാക്കളായ എല്‍.കെ.അഡ്വാനിയെയും മുരളീ മനോഹര്‍ ജോഷിയെയും കേന്ദ്രമന്ത്രിസഭയില്‍ നിന്നകറ്റി നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഈ നിബന്ധന ഏര്‍പ്പെടുത്തിയത്.

മോദിക്കു കീഴില്‍ കേന്ദ്രമന്ത്രിയാകാന്‍ അഡ്വാനിക്കു താല്‍പര്യമുണ്ടായിരുന്നില്ലെങ്കിലും മുരളീ മനോഹര്‍ ജോഷിക്കു സുപ്രധാനമായ ധന, വിദേശകാര്യ മന്ത്രാലയങ്ങളില്‍ നോട്ടമുണ്ടായിരുന്നു. ഇതൊഴിവാക്കാനായിരുന്നു മോദി ഈ തന്ത്രം പ്രയോഗിച്ചത്. 75 കഴിഞ്ഞ മുതിര്‍ന്ന നേതാക്കളെ ഗവര്‍ണര്‍മാരായി നിയമിക്കുകയും ചെയ്തു. കേന്ദ്രമന്ത്രിസഭാംഗങ്ങളായിരിക്കെ 75 പിന്നിട്ട നജ്മ ഹെപ്ത്തുല്ലയെയും കല്‍രാജ് മിശ്രയെയും ഒഴിവാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com