സ്ത്രീകള്‍ക്ക് തലവേദനയായി ശല്യക്കാരുടെ വിളികള്‍; മൂന്നില്‍ ഒന്ന് പേര്‍ക്കും വരുന്നുണ്ട് അത്തരം കോളുകളും മെസേജുകളും 

ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ താമസിക്കുന്ന 15നും 35നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കും യുവതികള്‍ക്കും അനധികൃത ഫോണ്‍ വിളികളും മെസേജുകളും നിരന്തരം ലഭിക്കുന്നതായി റിപ്പോര്‍ട്ട്
സ്ത്രീകള്‍ക്ക് തലവേദനയായി ശല്യക്കാരുടെ വിളികള്‍; മൂന്നില്‍ ഒന്ന് പേര്‍ക്കും വരുന്നുണ്ട് അത്തരം കോളുകളും മെസേജുകളും 

ന്ത്യയിലെ വിവിധ നഗരങ്ങളില്‍ താമസിക്കുന്ന 15നും 35നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കും യുവതികള്‍ക്കും അനധികൃത ഫോണ്‍ വിളികളും മെസേജുകളും നിരന്തരം ലഭിക്കുന്നതായി റിപ്പോര്‍ട്ട്. മൂന്നില്‍ ഒന്ന് എന്ന നിലയില്‍ ഇത്തരം വിളികളും സന്ദേശങ്ങളും ലഭിക്കുന്നുണ്ടെന്ന് ട്രൂ കോളര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. 

ഇന്ത്യയിലെ 14 നഗരങ്ങളിലെ പെണ്‍കുട്ടികളും യുവതികളുമടക്കമുള്ള 2150 പേരുമായി നേരില്‍ നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ഫെബ്രുവരി ഒന്‍പതിനും 25നും ഇടയിലാണ് ട്രൂ കോളര്‍ സര്‍വേ നടത്തിയത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 12 ശതമാനത്തോളം വര്‍ധനവ് ഇക്കാര്യത്തില്‍ ഉണ്ടായതായും പഠനത്തില്‍ പറയുന്നു. 

സ്ത്രീകളെ ശല്യം ചെയ്യുന്ന തരത്തില്‍ ഫോണ്‍ വിളികള്‍ ഏറ്റവും കൂടുതലുള്ള നഗരങ്ങളുടെ പട്ടികയില്‍ തലസ്ഥാനമായ ഡല്‍ഹിയാണ് മുന്നില്‍. ഡല്‍ഹിയില്‍ താമസിക്കുന്ന 28 ശതമാനം സ്ത്രീകള്‍ക്കും ഓരോ ആഴ്ചയിലും ഇത്തരം വിളികളും സന്ദേശങ്ങളും ലഭിക്കുന്നു. 

78 ശതമാനം സ്ത്രീകളും ഇത്തരത്തിലുള്ള ഫോണ്‍ വിളികളിലും സന്ദേശങ്ങളിലും അസ്വസ്ഥരാണ്. 74 ശതമാനം സ്ത്രീകളും ഇത്തരം പ്രവണതകളെ ചെറുക്കാന്‍ വിവിധ രീതികള്‍ അവലംബിക്കുന്നു. നമ്പര്‍ ബ്ലോക്ക് ചെയ്യുക, ഡിഎന്‍ഡി ആക്ടിവേഷനായി അപേക്ഷിക്കുക, സാമൂഹിക മാധ്യമങ്ങള്‍ വഴി ഇത്തരക്കാരെ തുറന്നുകാട്ടുക, ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കുക തുടങ്ങിയ വഴികളാണ് പലരും സ്വീകരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com