ആയിരം രൂപ കൊടുക്കാത്തതിന് യുവാവിന് സുഹൃത്തിന്റെ മര്‍ദ്ദനം; മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷവും പ്രതികാരം, ഒടുവില്‍ കൊന്ന് ബാഗിലാക്കി 

മൃതദേഹം വെട്ടിനുറുക്കി ബാഗിലാക്കിയശേഷം കാട്ടില്‍ കൊണ്ടുപോയു കത്തിച്ചുകളയുകയായിരുന്നു
ആയിരം രൂപ കൊടുക്കാത്തതിന് യുവാവിന് സുഹൃത്തിന്റെ മര്‍ദ്ദനം; മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷവും പ്രതികാരം, ഒടുവില്‍ കൊന്ന് ബാഗിലാക്കി 

ന്യൂഡല്‍ഹി: മൂന്ന് വര്‍ഷം മുന്‍പ് നടന്ന അടിയുടെ പ്രതികാരമായി സുഹൃത്തിനെ യുവാവ് കൊന്ന് ബാഗിലാക്കി. സനോജ് എന്ന 20കാരനാണ് കൊല്ലപ്പെട്ടത്. 22കാരനായ ആകാശ് ആണ് പ്രതി. 

ഡല്‍ഹിയിലെ സംഘം വിഹാറിലാണ് സംഭവം. കടം വാങ്ങിയ ആയിരം രൂപ നല്‍കാതിരുന്നതിനാണ് മൂന്ന് വര്‍ഷം മുന്‍പ് ഇരുവരും തമ്മില്‍ വഴക്കുണ്ടായത്. വഴക്കിനിടയില്‍ സനോജ് ആകാശിനെ അടിച്ചു. ഇതിന്റെ പ്രതികാരമാണ് മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം കൊലപാതകത്തില്‍ കലാശിച്ചത്. 

ഇരുവരും ലഹരി ഉപയോഗത്തിന് അടിമകളായിരുന്നെന്നും മുമ്പും പല ക്രിമിനല്‍ കേസുകളിലും ഇവര്‍ പ്രതികളായിരുന്നെന്നും പൊലീസ് പറഞ്ഞു. ആകാശ് കുറ്റം സമ്മതിച്ചെന്നും ബാഗ് നശിപ്പിച്ച സ്ഥലം കാണിച്ചുതന്നെന്നും പൊലീസ് അറിയിച്ചു. മൃതദേഹം വെട്ടിനുറുക്കി ബാഗിലാക്കിയശേഷം കാട്ടില്‍ കൊണ്ടുപോയു കത്തിച്ചുകളയുകയായിരുന്നു പ്രതി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com