എച്ച്1എന്‍1 പെരുകുന്നു: രണ്ട് മാസത്തിനിടെ മരിച്ചത് 111 പേര്‍ 

എച്ച്1എന്‍1 പെരുകുന്നു: രണ്ട് മാസത്തിനിടെ മരിച്ചത് 111 പേര്‍ 

ഗാന്ധിനഗര്‍: ഗുജറാത്തില്‍ എച്ച്1എന്‍1 പനി ബാധിച്ച് രണ്ടുമാസത്തിനിടെ മരിച്ചത് 111 ആളുകള്‍. ആഴ്ചയില്‍ കുറഞ്ഞത് 500 പേരെങ്കിലും പനിബാധിച്ച് ചികിത്സ തേടുന്നതെന്നാണ് വിവരം. ഫെബ്രുവരി 18 മുതല്‍ 24 വരെ 743 പേര്‍ക്ക് എച്ച്1എന്‍1 സ്ഥിരീകരിച്ചിട്ടുമുണ്ട്. ജനുവരി ഒന്നു മുതല്‍ 1,3,685 ആളുകളാണ് എച്ച്1എന്‍1 ലക്ഷണങ്ങളോടെ ചികിത്സ തേടിയിരിക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം ഇതില്‍ 82 ശതമാനം ആളുകളുടെയുംം രോഗം മാറിയെന്നും 15 ശതമാനം വരുന്ന 562 രോഗികള്‍ ഇപ്പോഴും ചികിത്സയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്ഥിതിഗതികളുടെ ഗൗരവം കണക്കിലെടുത്ത് എല്ലാ ജില്ലാ ആശുപത്രികളിലും സ്ഥിരമായ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.  

എച്ച്1എന്‍1 തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനെ തുടര്‍ന്നാണ് ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. രോഗീ പരിചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരോട് മൂന്നുമാസത്തിലൊരിക്കല്‍ പ്രതിരോധ മരുന്നുകള്‍ കഴിക്കണമെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com