എസ് പി - ബി എസ് പി സഖ്യത്തിനായി രണ്ട് സീറ്റുകള്‍ ഒഴിച്ചിടാം; ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ജ്യോതിരാദിത്യ സിന്ധ്യ

കോണ്‍ഗ്രസിനായി രണ്ട് സീറ്റ് ഒഴിച്ചിട്ട സഖ്യത്തിന് വേണ്ടി വേണമെങ്കില്‍ രണ്ട് മൂന്ന് സീറ്റ് ഒഴിച്ചിടാമെന്ന് സിന്ധ്യ
എസ് പി - ബി എസ് പി സഖ്യത്തിനായി രണ്ട് സീറ്റുകള്‍ ഒഴിച്ചിടാം; ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ജ്യോതിരാദിത്യ സിന്ധ്യ


 
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് എസ്പി- ബിഎസ്പി സഖ്യത്തിന്റെ ഭാഗമാകാനില്ലെന്ന് യുപിയുടെ ചാര്‍ജ്ജുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജ്യോതി രാദിത്യ സിന്ധ്യ. 80 സീറ്റുകളിലും കോണ്‍ഗ്രസ് ഒറ്റയ്ക്ക്‌ മത്സരിക്കും. കോണ്‍ഗ്രസിനായി രണ്ട് സീറ്റ് ഒഴിച്ചിട്ട സഖ്യത്തിന് വേണ്ടി വേണമെങ്കില്‍ രണ്ട് മൂന്ന് സീറ്റ് ഒഴിച്ചിടാമെന്ന് സിന്ധ്യ പറഞ്ഞു. 

ഒരേ ആശയമുള്ള പാര്‍ട്ടികള്‍ ഒരേതരത്തില്‍ ചിന്തിക്കണമെന്നും എസ്പി-ബിഎസ്പി സഖ്യത്തിന് കോണ്‍ഗ്രസിന്റെ മറുപടി. അതേസമയം നേരത്തെ രണ്ട് സീറ്റുകള്‍ മാത്രം നല്‍കാമെന്ന് പറഞ്ഞ സഖ്യം പതിനാല് സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കാമെന്നറിയിച്ചെങ്കിലും സഖ്യവുമായി നീക്ക് പോക്കിന് കോണ്‍ഗ്രസ് തയ്യാറായില്ല. പ്രിയങ്കയുടെ വരവോടെ കൂടുതല്‍ ഊര്‍ജ്ജം നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഇതോടെയാണ് കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കാന്‍ തയ്യാറായത്.

കോണ്‍ഗ്രസിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചിരുന്നു. ആറ് സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. പാര്‍ട്ടി സ്ഥാപകനേതാവ് മുലായം സിങ് യാദവും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. മെയിന്‍പുരിയില്‍ നിന്നാണ് യാദവ് മത്സരിക്കുക. ആദ്യ ഘട്ട പട്ടികയിലെ ആദ്യ പേരുകാരനായി മുലായത്തിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതോടെ അഖിലേഷും മുലായവും തമ്മിലുള്ള അഭിപ്രായ ഭിന്നത പരിഹരിച്ചതായാണ് സൂചന. ബി.എസ്.പിയുമായുള്ള സഖ്യത്തില്‍ അതൃപ്തിയും മുലായം നേരത്തെ വ്യക്തമാക്കിയിരുന്നു. 80 സീറ്റുള്ള ഉത്തര്‍പ്രദേശില്‍ ബി.എസ്.പി 38ഉം എസ്പി 31ഉം സീറ്റുകളില്‍ മത്സരിക്കാനാണ് ധാരണ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com