'ഒരു സൈനികനേയും ഭീകരര്‍ തട്ടിക്കൊണ്ടുപോയിട്ടില്ല'; പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് പ്രതിരോധ മന്ത്രാലയം

അവധിയിലുള്ള ലൈറ്റ് ഇന്‍ഫന്ററി സൈനികനായ മുഹമ്മദ് യാസിന്‍ ഭട്ടിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ട് പോയെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍
'ഒരു സൈനികനേയും ഭീകരര്‍ തട്ടിക്കൊണ്ടുപോയിട്ടില്ല'; പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് പ്രതിരോധ മന്ത്രാലയം

ന്യൂഡല്‍ഹി; ജമ്മു കാശ്മീരില്‍ സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി എന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് പ്രതിരോധ മന്ത്രാലയം. ഒരു സൈനികനേയും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും സൈനികന്‍ സുരക്ഷിതനാണെന്നുമാണ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയത്. മുഹമ്മദ് യാസിന്‍ എന്ന സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇത് തള്ളിക്കൊണ്ട് മന്ത്രാലയം രംഗത്തെത്തിയത്. ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം വ്യക്തമാക്കി. 

അവധിയിലുള്ള ലൈറ്റ് ഇന്‍ഫന്ററി സൈനികനായ മുഹമ്മദ് യാസിന്‍ ഭട്ടിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ട് പോയെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാത്രിയോടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഭീകരര്‍ സമാനമായ രീതിയില്‍ സൈനികനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com