പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷണര്‍ ഇന്ന് വീണ്ടും ചുമതലയേൽക്കും 

പുൽവാമ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ബിസാരിയയെ പാകിസ്ഥാനിൽ നിന്ന് ഇന്ത്യ തിരിച്ചു വിളിച്ചിരുന്നു
പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷണര്‍ ഇന്ന് വീണ്ടും ചുമതലയേൽക്കും 

ന്യൂഡൽഹി: പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയ ഇന്ന് വീണ്ടും ചുമതലയേൽക്കും. പുൽവാമ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ബിസാരിയയെ പാകിസ്ഥാനിൽ നിന്ന് ഇന്ത്യ തിരിച്ചു വിളിച്ചിരുന്നു. 

അജയ് ബിസാരിയ മാര്‍ച്ച് ഒൻപതിന് ഇസ്ലാമാബാദിലേക്ക് പോകുമെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാറാണ് അറിയിച്ചത്. ‍‍ഡൽഹിയിൽ കൂടിയാലോചനകള്‍ പൂര്‍ത്തിയാക്കിയെന്നും ഇന്ന് ഇസ്ലാമാബാദിലെത്തുന്ന അദ്ദേഹം ഔ​ദ്യോ​ഗിക ജോലികൾ ആരംഭിക്കുമെന്നും രവീഷ് കുമാർ പറഞ്ഞു. 

കഴിഞ്ഞ ഫെബ്രുവരി 14 നാണ് ജമ്മു കശ്മീരിലെ പുൽവാമയിൽ സിആര്‍പിഎഫ് വാഹന വ്യൂഹത്തിനു നേരെ ഭീകരാക്രമണം ഉണ്ടായത്.ഇതിൽ 40 സൈനികരാണ് കൊല്ലപ്പെട്ടത്. സംഭവം നടന്നതിന്റെ പിറ്റേദിവസമാണ് ഹൈക്കമ്മീഷ്ണറെ പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യ തിരിച്ചുവിളിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com