പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍ ; അതിര്‍ത്തി ലംഘിക്കാന്‍ ശ്രമം, പാക് ഡ്രോണ്‍ ഇന്ത്യ തടഞ്ഞു, വെടിവെപ്പ്

ശ്രീരംഗനഗറിന് സമീപം ഹിന്ദുമാല്‍കോട്ട് അതിര്‍ത്തിയില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് പാക് ഡ്രോണ്‍ അതിര്‍ത്തി ലംഘിച്ച് എത്തിയത്
പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍ ; അതിര്‍ത്തി ലംഘിക്കാന്‍ ശ്രമം, പാക് ഡ്രോണ്‍ ഇന്ത്യ തടഞ്ഞു, വെടിവെപ്പ്

ജയ്പൂര്‍ : അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു. അതിര്‍ത്തി ലംഘിച്ച് കടക്കാന്‍ ശ്രമിച്ച പാകിസ്ഥാന്റെ ഡ്രോണ്‍ വിമാനം ഇന്ത്യ തടഞ്ഞു. രാജസ്ഥാന്‍ അതിര്‍ത്തിയിലാണ് സംഭവം. 

ശ്രീരംഗനഗറിന് സമീപം ഹിന്ദുമാല്‍കോട്ട് അതിര്‍ത്തിയില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് പാക് ഡ്രോണ്‍ അതിര്‍ത്തി ലംഘിച്ച് എത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ഡ്രോണിനെതിരെ ബിഎസ്എഫ് വെടിയുതിര്‍ത്തു.

ഇതോടെ ഡ്രോണ്‍ പാകിസ്ഥാനിലേക്ക് തിരിച്ചുപോയതായി സൈന്യം അറിയിച്ചു. അതിര്‍ത്തിയില്‍ രൂക്ഷമായ വെടിവെപ്പ് നടന്നതായി പരിസരവാസികളും അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിര്‍ത്തിയില്‍ പാക് ഡ്രോണുകളുടെ വിന്യാസം സൈന്യം നിരീക്ഷിച്ചുവരികയാണ്.

ഒരാഴ്ചയ്ക്കിടെ അതിര്‍ത്തി കടന്ന രണ്ട് പാക് ഡ്രോണുകള്‍ ഇന്ത്യന്‍ സൈന്യം വെടിവെച്ചിട്ടിരുന്നു. അതിര്‍ത്തിയിലെ സേനാവിന്യാസം അടക്കമുള്ള രഹസ്യങ്ങള്‍ നിരീക്ഷിക്കുന്നതിനാണ് ആളില്ലാ വിമാനമായ ഡ്രോണിനെ പാകിസ്ഥാന്‍ ഉപയോഗിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com