ബലാത്സംഗക്കേസില്‍ അറസ്റ്റ് ഒഴിവാക്കാം: പകരം അഞ്ച് വൃക്ഷത്തൈകള്‍ നടണം

ബലാത്സംഗക്കേസ് പ്രതിയായ രാജു എന്ന കല്ലുവിനോടാണ് അഞ്ച് വൃക്ഷത്തൈകള്‍ നട്ടാല്‍ കേസിലെ അറസ്റ്റ് റദ്ദാക്കാമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.
ബലാത്സംഗക്കേസില്‍ അറസ്റ്റ് ഒഴിവാക്കാം: പകരം അഞ്ച് വൃക്ഷത്തൈകള്‍ നടണം

ഗാസിയാബാദ്: ബലാത്സംഗക്കേസില്‍ കുറ്റാരോപിതനായ ആള്‍ക്ക് വ്യത്യസ്തമായ ശിക്ഷ വിധിച്ച് കോടതി. കോടതിയില്‍ ഹാജരാകാത്ത പ്രതിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഗാസിയാബാദ് കോടതിയുടെ വ്യത്യസ്തമായ വിധി.

ബലാത്സംഗക്കേസ് പ്രതിയായ രാജു എന്ന കല്ലുവിനോടാണ് അഞ്ച് വൃക്ഷത്തൈകള്‍ നട്ടാല്‍ കേസിലെ അറസ്റ്റ് റദ്ദാക്കാമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. നാലുവര്‍ഷം മുന്‍പ് വിചാരണ തുടങ്ങിയ കേസില്‍ കഴിഞ്ഞ ആറുമാസമായി ലോണി സ്വദേശിയായ രാജു വിചാരണയ്ക്ക് ഹാജരായിരുന്നില്ല. ഇതേ തുടര്‍ന്ന് രാജുവിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.

ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് രാജു കോടതിയെ സമീപിച്ചു. ഇതോടെയാണ് അറസ്റ്റ് വാറണ്ട് റദ്ദാക്കണമെങ്കില്‍ വൃക്ഷത്തൈകള്‍ നടാന്‍ ഇയാളോട് കോടതി നിര്‍ദ്ദേശിച്ചത്. അതേസമയം രാജു തൈകള്‍ നട്ടുവെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി, നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. തൈകള്‍ നട്ട ശേഷം കോടതിയില്‍ ഹാജരാകാതിരുന്നതിന്റെ കാരണം വ്യക്തമാക്കി സത്യവാങ്മൂലം നല്‍കണമെന്നും കോടതി ഇയാളോട് പറഞ്ഞു. തട്ടികൊണ്ടുപോകല്‍, ബലാത്സംഗം തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയാണ് രാജു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com